
ന്യൂനപക്ഷ യുവ ജന പരിശീലന കേന്ദ്രം ഉൽഘാടനം ചെയ്തു

ചാവക്കാട് : ന്യൂനപക്ഷക്ഷേമ വികസന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം . പൊതുവിദ്യാഭ്യാസ – ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ധീന്‍ നിര്‍വ്വഹിച്ചു. എന്‍.കെ അക്ബര്‍ എം എൽ എ അദ്ധ്യക്ഷ വഹിച്ചു. ചാവക്കാട് നഗരസഭ ചെയര്‍പേഴസണ്‍ എ.എച്ച് അക്ബര്‍, ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുനിത അരവിന്ദന്‍, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഷിബു.കെ.കെ ,

മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ , രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.ടി ശിവദാസന്‍, ആര്‍.പി ബഷീര്‍. ഗോപപ്രതാപന്‍, പി.കെ രാജേശ്വരന്‍, തോമസ് ചിറമ്മേല്‍, അജിതന്‍ മച്ചിങ്ങല്‍, സുരേഷ് ചങ്കത്ത്, സെന്‍റ് തോമസ് ചര്‍ച്ച് പള്ളി വികാരി ഫാദര്‍ ഡോ. ഡേവിസ് കണ്ണമ്പുഴ, മണത്തല ജുമാ മസ്ജിദ് സെക്രട്ടറി കെ.വി ഷാനവാസ്, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.


ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 7 മെയിന്‍ സെന്‍ററിനാണ് അനുവാദം നല്‍കിയിരുന്നത്. ആയതില്‍ രണ്ടാമത്തെ സെന്‍ററാണ് ഗുരുവായൂരില്‍ ഉദ്ഘാടനം ചെയ്യുന്നത്. തൃശൂര്‍ ജില്ലയില്‍ പീച്ചിയിലും മലപ്പുറം ജില്ലയില്‍ താനൂരിലും മെയിന്‍ സെന്‍റര്‍ അനുവദിച്ചിട്ടുണ്ട്. താനൂരിലെ സെന്‍റര്‍ അടുത്ത മാസം 1-ാം തിയ്യതി ഉദ്ഘാടനം ചെയ്യും.
ചാവക്കാട് മുൻസിപ്പാലിറ്റിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ആരംഭിക്കുന്ന കേന്ദ്രത്തിൽ കേന്ദ്ര-സംസ്ഥാന സർവീസുകളിലെ വിവിധ തസ്തികളിലേക്കുള്ള സൗജന്യ മത്സര പരീക്ഷാ പരിശീലനമാണ് നൽകുന്നത്. അറുപതിലേറെ ഉദ്യോഗാർത്ഥികൾക്ക് പരിശീലനത്തിന് സഹായകമാകുന്ന തരത്തിൽ ആധുനിക സജീകരണങ്ങളോടെയാണ് പരിശീലന കേന്ദ്രം ഒരുക്കിയിട്ടുള്ളത്. ആറുമാസം വീതം വർഷത്തിൽ രണ്ട് പ്രാവശ്യമായാണ് പരിശീലനം നൽകുന്നത്.ന്യൂനപക്ഷ ക്ഷേമവകുപ്പ് നേരിട്ട് അഭിമുഖം നടത്തി തിരഞ്ഞെടുത്ത വിദഗ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ ആണ് പരിശീലനം.

ന്യൂനപക്ഷ വിഭാഗങ്ങളിൽ(മുസ്ലിം, ക്രിസ്ത‌്യൻ, സിഖ്, പാഴ്സി, ജൈന, ബുദ്ധ) ഉൾപ്പെട്ട 18 വയസ് പൂർത്തിയായ ഉദ്യോഗാർത്ഥികൾക്കാണ് പരിശീലനത്തിന് അവസരം. ഉദ്യോഗാർത്ഥികളുടെ സൗകര്യപ്രകാരം റഗുലർ, ഹോളീഡേ വിഭാഗങ്ങൾ ആയാണ് പരിശീലനം. വിദ്യാഭ്യാസ പുരോഗതിയും തൊഴിൽ ക്ഷമതയും അവസരവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ രൂപം നൽകിയ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങൾ വഴി നൂറുകണക്കിന് യുവതീ യുവാക്കൾ സർക്കാർ സർവ്വീസിൽ പ്രവേശിച്ചിട്ടുണ്ട്.
