Post Header (woking) vadesheri

പ്രേംനസീർ സ്മൃതി പുരസ്‌കാരം സമ്മാനിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദൃശ്യ സംഘടിപ്പിച്ച നിത്യഹരിതം പ്രേംനസീർ @100 പ്രശസ്ത ഗാനരചയിതാവും തിരുവിതാംകൂർ ദേവസ്വ ബോർഡ് പ്രസിഡണ്ടുമായ കെ ജയകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് പ്രേംനസീർ സ്മൃതി പുരസ്‌കാരം പ്രശസ്ത സിനിമാ സംവിധായകൻ ഹരിഹരന് ജയകുമാർ സമ്മാനിച്ചു 25000 രൂപയും പ്രശസ്തിപത്രവും, ഫലകവും അടങ്ങിയതാണ് പുരസ്‌കാരം .

Poonthanam

സംഗീത ലോകത്തെ മഹത്തായ സംഭാവനകൾക്ക് പ്രശസ്ത സംഗീത സംവിധായകൻ ടി എസ് രാധാകൃഷണന് ദക്ഷിണാമൂർത്തി സ്മൃതി പുരസ്കാരം പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് സമ്മാനിച്ചു. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം

Vasudev Inn
Rugmani 700-200

“ജീവനം” നാലാം ഘട്ടം ഉദ്ഘാടനം എൻ കെ അക്ബർ എം എൽ എ നിർവ്വഹിച്ചു ദൃശ്യ പ്രസിഡണ്ട് കെ കെ ഗോവിന്ദ ദാസ് അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത നടി ശ്രീലത നമ്പൂതിരി,നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ, വാർഡ് കൗൺസിലർ പി കെ മഹിജ, മുൻ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ,മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശ് . പി ഗോപാലകൃഷ്ണൻ നായർ, അരവിന്ദൻ പല്ലത്ത്, എം ശശികുമാർ, വി പി ഉണ്ണികൃഷ്ണൻ,വി പി ആനന്ദൻ , അജിത് ഇഴുവപ്പാടി, ഡോ എ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു

സെക്രട്ടറി ആർ രവികുമാർ റിപ്പോർട്ടും പി ശ്യാംകുമാർ ജീവനം പദ്ധതിയും അവതരിപ്പിച്ചു .ഉദ്ഘാടന ചടങ്ങിന് ശേഷം പ്രേംനസീറിൻ്റെ സിനിമകളിലെ ഗൃഹാതുര സ്‌മൃതി ഗാനങ്ങൾ കോർത്തിണക്കി തൃശൂർ നാദോപാസന ഓർക്കസ്ട്ര അവതരിപ്പിച്ച ഗാനസന്ധ്യയും ഉണ്ടായിരുന്നു.

First Paragraph Jitesh panikar (working)