ഓട്ടന്‍തുള്ളലില്‍ മമ്മിയൂര്‍ എല്‍ എഫിലെ ഏഘന ജെയ്സണ് ഒന്നാംസ്ഥാനം

">

ഗുരുവായൂര്‍ ; ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഓട്ടന്‍തുള്ളല്‍ മത്സരത്തില്‍ മമ്മിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഏഘന ജെയ്സണ് ഒന്നാംസ്ഥാനം ലഭിച്ചു . സുന്ദരീ സ്വയം വരത്തില്‍ അഭിമന്യു യുദ്ധം ചെയ്ത് വിവാഹം കഴിക്കുന്ന കഥാ സന്ദര്‍ഭമാണ് ഏഘന അരങ്ങത്ത് ആടിയത് . മത്സരിച്ച എല്ലാ കുട്ടികളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന്‍ വിധി കര്‍ത്താക്കള്‍ വിലയിരുത്തി . എല്ലാ കുട്ടികളും എ ഗ്രേഡിന് അര്‍ഹത നേടി . മമ്മിയൂര്‍ എല്‍ എഫ് കോളേജിന് സമീപം താമസിക്കുന്ന ജെയ്സന്‍ ഷീന ദമ്പതികളുടെ മകളാണ്. മണലൂര്‍ ഗോപിനാഥിന്റെ ശിക്ഷണത്തിലാണ് ഏഘന ഓട്ടന്‍തുള്ളല്‍ അഭ്യസിക്കുന്നത് . ഗോപിനാഥി ന്‍റെ തന്നെ നിരവധി ശിഷ്യരോട് മത്സരിച്ചാണ്‌ ഏഘന കാസര്‍കോട് നടക്കുന്ന സംസ്ഥാന കലോത്സവത്തിലെക്ക് പ്രവേശനാനുമതി നേടിയത് .

Leave a Reply

Your email address will not be published. Required fields are marked *

Sponsors