Post Header (woking) vadesheri

സെന്റ് ആന്റണീസ് പള്ളി തിരുനാളാഘോഷം മേയ് ഒന്നിന് തുടങ്ങും

Above Post Pazhidam (working)

ഗുരുവായൂര്‍: തിരുവെങ്കിടം സെന്റ് ആന്റണീസ് പള്ളി തിരുനാളാഘോഷം മേയ് 1, 2, 3, 4 തീയതികളില്‍ നടക്കുമെന്ന് പള്ളി വികാരി ഫാ: സെബി ചിറ്റാട്ടുകര വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. നവീകരിച്ച ദേവാലയ മുഖവാരത്തിലെ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം, നാളെ (വെള്ളിയാഴ്ച) വൈകീട്ട് ഏഴിന് നടക്കും. ശനിയാഴ്ച രാവിലെ 6.15ന് നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ: പ്രകാശ് പുത്തൂര്‍ മുഖ്യ കാര്‍മ്മികനാകും. പ്രസുദേന്തി വാഴ്ച, വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചുവെക്കല്‍ എന്നിവയും നടക്കും. വൈകീട്ട് 10 മുതല്‍ അമ്പുപ്രദക്ഷിണങ്ങളുടെ സമാപനം, തുടർന്ന് വര്‍ണ്ണമഴ.

Poonthanam

ഞായറാഴ്ച രാവിലെ 6.15ന് നടക്കുന്ന ദിവ്യബലിയ്ക്ക് വികാരി ഫാ: സെബി ചിറ്റാട്ടുകര കാർമ്മികനാകും രാവിലെ 10 ന്ഫാ : നിതിന്‍ താഴത്ത് മുഖ്യകാര്‍മ്മികത്തിൽ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന നടക്കും ഫാദര്‍ ലിജോ ബ്രഹ്മകുളം തിരുനാൾ സന്ദേശം നൽകും . വൈകീട്ട് അഞ്ചിന് തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ: ജിന്‍സന്‍ ചിരിയങ്കണ്ടത്ത് കാര്‍മ്മികനാകും. തുടര്‍ന്ന് പ്രദക്ഷിണം. രാത്രി ഏഴിന് ‘പറന്നുയരാനൊരു ചിറക്’ എന്ന നാടകവും ഉണ്ടായിരിയ്ക്കും.

Vasudev Inn
Rugmani 700-200

തിങ്കളാഴ്ച രാവിലെ 6.15ന് മരിച്ചു പോയവര്‍ക്കുള്ള കുര്‍ബാനയും, വലിയ ഒപ്പീസും, വൈകീട്ട് വിശ്വാസ പരിശീലന ദിനാചരണവും നടക്കും. തിരുനാളിനോടനുബന്ധിച്ചു സമാഹരിക്കുന്ന സംഖ്യയില്‍ നിന്നും 10 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്ക് മാറ്റിവെക്കും

കൈക്കാരന്മാരായ ജോയ് ചെറുവത്തൂര്‍, ജോസഫ് വടക്കേത്തല, ജോഷി മോന്‍ നീലങ്കാവില്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ലോറന്‍സ് നീലങ്കാവില്‍, ജോയിന്റ് കണ്‍വീനര്‍മാരായ ജോര്‍ജ് പോള്‍ നീലങ്കാവില്‍, ടി.കെ. ജോഷി മോഹന്‍, പബ്ലിസിറ്റി കണ്‍വീനര്‍ പ്രിന്‍സണ്‍ തരകന്‍, പി.ആര്‍.ഒ: ആന്റോ എല്‍. പുത്തൂര്‍ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

First Paragraph Jitesh panikar (working)