Madhavam header
Above Pot

യു പി വിഭാഗം വന്ദേമാതരം ആലാപനത്തില്‍ മമ്മിയൂര്‍ എല്‍ എഫ് ജേതാക്കള്‍

ഗുരുവായൂര്‍ :യു പി വിഭാഗം വന്ദേമാതരം ആലാപനത്തില്‍ മമ്മിയൂര്‍ എല്‍ എഫ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് ഒന്നാംസ്ഥാനം . പി എം ശ്രീലക്ഷ്മി , എന്‍ ബി സജ്ന , ടി എസ് നന്ദന , കെ എസ് നിരഞ്ജന , ദേവിക ടി വി ,കെ എസ് ഹൃദ്യ ,മിത്രലക്ഷ്മി എന്നിവരടങ്ങുന്ന സംഘമാണ് വന്ദേ മാതരം അവതരിപ്പിച്ച് എ ഗ്രേഡ് ഓടെ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത് . ദേവിക അഞ്ചിലും ,മിത്ര ലക്ഷ്മി ആറിലും ബാക്കിയുള്ളവര്‍ ഏഴാം തരത്തിലും പഠിക്കുന്നു . പങ്കെടുത്ത ഏഴു ടീമിനും എ ഗ്രേഡ് ലഭിച്ചു .

Vadasheri Footer