Post Header (woking) vadesheri

ഗുരുവായൂരിൽ ബുക്ക് ചെയ്ത വിവാഹങ്ങൾക്കുള്ള വിലക്ക് നീക്കി

Above Post Pazhidam (working)

Ambiswami restaurant

ഗുരുവായൂർ : ക്ഷേത്രത്തിൽ നാളെ മുതൽ വിവാഹങ്ങൾ നടത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. ക്ഷേത്രത്തിൽ ബുക്ക് ചെയ്തിട്ടുള്ള എല്ലാ വിവാഹങ്ങളും നടത്താൻ അനുമതിയായി. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഓരോ വിവാഹസംഘത്തിലും 12 പേർക്ക് മാത്രം പങ്കെടുക്കാം.

Second Paragraph  Rugmini (working)

ക്ഷേത്രത്തിൽ നാളെ 40 വിവാഹങ്ങളും ഞായറാഴ്ച 140 വിവാഹങ്ങളും ബുക്ക് ചെയ്തിട്ടുണ്ട്. വിവാഹങ്ങൾ നിർത്തി വച്ചതിനെതിരെ വ്യാപകമായ പരാതി ഉണ്ടായതിനെ തുടർന്നാണ് ജില്ല കലക്ടർ ഇന്നു രാവിലെ വിലക്ക് നീക്കിയത്. വിവാഹ സംഘങ്ങളുടെ കുടുംബങ്ങളുടെ ആശങ്കയ്ക്ക് ഇതോടെ പരിഹാരമായി.

Third paragraph