Madhavam header
Above Pot

ഗുരുവായൂരിൽ ദർശനം ആയിരം പേർക്ക് മാത്രം , വിവാഹത്തിന് അനുമതിയില്ല

ഗുരുവായൂർ : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നാളെ (23 ) മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ ആയി ബുക്കിങ് ചെയ്ത് വരുന്ന 1000 പേർക്ക് മാത്രമേ പ്രതിദിനം ദർശനം അനുവദിക്കുകയുള്ളു . ക്ഷേത്രത്തിലെ വിവാഹചടങ്ങുകൾക്ക് അനുമതിയില്ല . 24 മുതൽ ബുക്ക് ചെയ്തിട്ടുള്ള വിവാഹങ്ങൾ ആണ് നിർത്തി വെച്ചിട്ടുള്ളത് . ഇവർക്ക് ബുക്കിങ് തുക തിരിച്ചു നൽകും . . ആന പാപ്പാന്മാർക്ക് കോവിഡ് ബാധിച്ചതിനെത്തുടർന്ന് ആനക്കോട്ടയിലേക്കുള്ള സന്ദർശകരുടെ പ്രവേശനവും തടഞ്ഞു . പാപ്പാന്മാരായ ആറ് ആണ് ഇവിടെ രോഗ ബാധ സ്ഥിരീകരിച്ചത്

Vadasheri Footer