തളിയിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാൻ കൊല്ലപ്പെട്ടു .

Above Pot

കുന്നംകുളം : എരുമപ്പെട്ടി തളി വിരുട്ടാണത്ത് ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു. വിരുട്ടാണം കോളനി വാസുവിന്റെ മകന്‍ രമേശ് ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വിരുട്ടാണം അമ്പലത്തിന് സമീപമുള്ള പറമ്പില്‍ കെട്ടിയിട്ടിരുന്ന ചെമ്പൂക്കാവ് വിജയകണ്ണന്‍ എന്ന കൊമ്പനാണ് പാപ്പാനെ ചവിട്ടിക്കൊന്നത്.

ആനയെ കുളിപ്പിക്കുന്നതിനിടെയാണ് സംഭവം. പ്രകോപനമൊന്നും കൂടാതെ പാപ്പാനെ തുമ്പികൈ കൊണ്ട് എടുത്ത ശേഷം നിലത്തിട്ട് ചവിട്ടുകയായിരുന്നുവെന്ന് പറയുന്നു.ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് കുന്നംകുളം റോയല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.രജിതയാണ് ഭാര്യ.ഭൂമിക, ഭൂമിത്ര എന്നിവര്‍ മക്കളാണ്.കുട്ടിക്കാളി മാതാവാണ്.സംസ്‌ക്കാരം പിന്നീട്.മൃതദേഹം കുന്നംകുളം റോയല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്