കോവിഡ് മാന ദണ്ഡങ്ങൾ പാലിച്ച് ഗുരുവായൂരിൽ 87 വിവാഹങ്ങൾ നടന്നു

ഗുരുവായൂർ : കോവിഡിനെ തുടർന്ന് വാരാന്ത്യ നിയന്ത്രണങ്ങള്‍ക്കിടയിലും ഗുരുവായൂരില്‍ വിവാഹ തിരക്ക്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 87 വിവാഹങ്ങളാണ് ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ നടന്നത്. 144 വിവാഹങ്ങൾ ആണ് ബുക്ക് ചെയ്തിരുന്നത് . ഓരോ വിവാഹ സംഘത്തിനുമൊപ്പം 12 പേര്‍ക്കാണ് പ്രവേശനാനുമതിയുണ്ടായിരുന്നത്.

Above Pot

ദേവസ്വം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൃത്യമായ പരിശോധന നടത്തിയാണ് ഓരോ വിവാഹ സംഘത്തെയും കിഴക്കേ നടപ്പുരയിലേക്ക് പ്രവശിപ്പിച്ചത്. മറ്റുള്ള നടയിൽ കൂടെയുള്ള വിവാഹ പാർട്ടിക്കാരുടെ പ്രവേശനം തടഞ്ഞ് സത്രം ഗേറ്റ് വഴി യിൽ ദേവസ്വം ഉദ്യോഗസ്ഥരും സെക്യൂരിറ്റി ജീവനക്കാരും ചേർന്ന് ഓരോവിവാഹ സംഘത്തിന്റെയും 12 പേരെ വെച്ച് മാത്രം കടത്തി വിടുകയായിരിന്നു .

വിവാഹം കഴിഞ്ഞ വരെ ഉടൻ തന്നെ നടയിൽ നിന്ന് മാറ്റാനും കഴിഞ്ഞതിനാൽ ക്ഷേത്ര നടയിൽ തീരെ തിരക്ക് അനുഭവപ്പെട്ടില്ല .ക്ഷേത്ര ദർശനത്തിനും ഭക്തർ ഉണ്ടായിരുന്നില്ല ഗുരുവായൂരില്‍ വിവാഹം നടത്തുന്നത് നിര്‍ത്തിവെയ്ക്കാന്‍ ദേവസ്വം നേരത്തെ തീരുമാനിച്ചിരുന്നു.എന്നാല്‍ ഈ ദിവസങ്ങളിലേക്ക് വിവാഹം മുന്‍കൂട്ടി ബൂക്ക് ചെയ്തവരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ബുക്ക് ചെയ്ത വിവാഹങ്ങള്‍ മാത്രം നിബന്ധനങ്ങളോടെ നടത്താന്‍ അനുമതി നല്‍കിയത്.

ഇന്ന് ഏർപ്പെടുത്തിയ സംവിധാനത്തിൽ വിവാഹം നടത്തുകയാണെങ്കിൽ എത്ര വിവാഹങ്ങൾ വേണമെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തിരക്കില്ലാത്ത ഗുരുവായൂരിൽ നടത്താൻ സാധിക്കും എന്ന് തെളിയിച്ചു