Post Header (woking) vadesheri

തൃശൂരിൽ ശനിയാഴ്ച്ച 2584 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

Above Post Pazhidam (working)

തൃശൂര്‍ : ജില്ലയിൽ ശനിയാഴ്ച്ച 2584 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 684 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 17,372 ആണ്. തൃശൂര്‍ സ്വദേശികളായ 105 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,27,267 ആണ്. 1,09,247 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.52% ആണ്.

ജില്ലയിൽ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 2550 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 15 പേര്‍ക്കും, 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 194 പുരുഷന്‍മാരും 151 സ്ത്രീകളും, പത്ത് വയസ്സിനു താഴെ 80 ആണ്‍കുട്ടികളും 67 പെണ്‍കുട്ടികളുമുണ്ട്.

First Paragraph Jitesh panikar (working)

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കൽ കോളേജിൽ – 417
വിവിധ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ – 1128
സര്‍ക്കാര്‍ ആശുപത്രികളിൽ – 192
സ്വകാര്യ ആശുപത്രികളിൽ – 492

കൂടാതെ 12559 പേര്‍ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.

2968 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 490 പേര്‍ ആശുപത്രിയിലും 2478 പേര്‍ വീടുകളിലുമാണ്.

12,590 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 5961 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 6381 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 248പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 13,16,048 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

653 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,73,815 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 51 പേര്‍ക്ക് സൈക്കോ സോഷ്യൽ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി.

ജില്ലയിൽ ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ

ആരോഗ്യപ്രവർത്തകർ
ഫസ്റ്റ്ഡോസ് 44,842
സെക്കൻറ് ഡോസ് 35,998
മുന്നണി പോരാളികൾ
ഫസ്റ്റ് ഡോസ് 11,107
സെക്കൻ്റ്ഡോസ് 10,656
പോളിംഗ് ഓഫീസർമാർ
ഫസ്റ്റ്ഡോസ് 24,456
സെക്കൻ്റ് ഡോസ് 8,810
45-59 വയസ്സിന് ഇടയിലുളളവർ
ഫസ്റ്റ് ഡോസ് 1,78,704
സെക്കൻ്റ് ഡോസ് 6,859
60 വയസ്സിന് മുകളിലുളളവർ
ഫസ്റ്റ് ഡോസ് 2,93,656
സെക്കൻ്റ് ഡോസ് 28,526
ആകെ
ഫസ്റ്റ് ഡോസ് 5,52,765
സെക്കൻ്റ്ഡോസ് 90,849