ഗുരുവായൂർ ദേവസ്വത്തിലെ യൂണിയൻറെ സംഘടിത ശക്തിക്ക് മുന്നിൽ ഭരണ സമിതി മുട്ട് മടക്കി.
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ ജീവനക്കാരുടെ യൂണിയൻറെ സംഘടിത ശക്തിക്ക് മുന്നിൽ ഭരണ സമിതി മുട്ട് മടക്കി സ്ഥല മാറ്റ ഉത്തരവ് മരവിപ്പിച്ചു . ദേവസ്വം ഓഫീസിൽ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന നാൽപത്തഞ്ചോളം പേരെ സീറ്റ് മാറ്റുകയും അകൗണ്ട് വിഭാഗത്തിലെ 10 തസ്തിക ഏഴ് ആക്കി ചുരുക്കി മൂന്ന് പേരുടെ ജോലി മറ്റ് ഏഴ് പേർക്കായി വിഭജിച്ച് നൽകാനും തീരുമാനിച്ചിരുന്നു .
ഇതാണ് സിപിഎമ്മിന്റെ നേതൃത്വ ത്തിലുള്ള എംപ്ലോയീസ് ഓർഗനൈ സേഷനെ ചൊടിപ്പിച്ചത് . ഇതിൽ പ്രതിഷേധിച്ച് ഓർഗനൈ സെക്ഷന്റെ നേതൃത്വത്തിൽ ജീവനക്കാർ ഭരണ സമിതി യോഗം നടത്തുന്ന ഹാളിന് മുന്നിൽ സംഘടിച്ചു. തുടർന്ന് ഓര്ഗനൈ സെഷൻ നേതാക്കളായ ശ്രീധരൻ, രാധാകൃഷ്ണൻ, രാജു, രമേശ് ,രാജൻ എന്നിവർ ഭരണ സമിതി അംഗങ്ങളുമായി ചർച്ച നടത്തി അതിനു ശേഷം മുഴുവൻ പ്രതിഷേധക്കാരുമായി ചർച്ച നടത്തി തീരുമാനം മരവിപ്പിക്കുകയായിരുന്നു . യൂണിയൻ നേതാക്കളുമായി ചർച്ച നടത്തി മാത്രമെ ഇനി സ്ഥലമാറ്റം ( മേശ മാറ്റം ) ഉണ്ടാകൂ എന്ന് ഭരണ സമിതി ഉറപ്പ് നൽകിയെന്ന് നേതാക്കൾ അവകാശപ്പെട്ടു .
.ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻ ദാസ് , ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ,കെ കെ രാമചന്ദ്രൻ എം വിജയൻ ,പി ഗോപിനാഥ് ,ഉഴമലയ്ക്കൽ വേണുഗോപാൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു .പ്രതിഷേധത്തിൽ നിന്ന് സി പിഐ യൂണിയനും പ്രതിപക്ഷ യൂണിയനും വിട്ടു നിന്നു . പീതാംബര കുറുപ്പ് ചെയർ മാൻ ആയ കഴിഞ്ഞ ഭരണ സമിതി ഒരു ജീവനക്കാരിയെ സസ് പെന്റ് ചെയ്തിരുന്നു .ഇതിൽ പ്രതിഷേധിച്ചു ഓര്ഗനൈ സേഷന്റെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങളെ തടഞ്ഞു വെച്ച് എടുത്ത തീരുമാനം മരവിപ്പിച്ചിരുന്നു .ക്ഷേത്രത്തിൽ തൊഴാനെത്തിയ വയോധികയെ തള്ളിയിട്ട് കാലൊടിഞ്ഞ സംഭവത്തിൽ പരാതി പറയാൻ എത്തിയ ബന്ധുക്കളോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് ഇൻഷൂറൻസ് വിഭാഗത്തിലെ ക്ലാർക്കിനെ സസ്‌പെന്റ് ചെയ്യാൻ അന്നത്തെ ഭരണ സമിതി തീരുമാനം എടുത്തിരുന്നത് .