Post Header (woking) vadesheri

യു പി യിലെ ഭരണകൂട ഭീകരതക്കെതിരെ ഗാന്ധി ജയന്തി ദിനത്തിൽ യൂത്ത് കോൺഗ്രസ് ഉപവസിച്ചു .

Above Post Pazhidam (working)

ഗുരുവായൂർ : നീതിയോട് കണ്ണടയ്ക്കുന്ന കോടതി വിധികൾക്കെതിരെ, നെറികേടുകളെ ചോദ്യം ചെയ്യുന്ന രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്യുന്നതിനെതിരെ ഗാന്ധി ജയന്തി ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസസമരം സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ മഹാത്മാ ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആരംഭിച്ച ഉപവാസസമരം ഡി.സി.സി ജനറൽ സെക്രട്ടറി .വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

Ambiswami restaurant

നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ ജന.സെക്രട്ടറി എച്ച്.എം നൗഫൽ മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എം.പി മുനാഷ്, ജന.സെക്രട്ടറിമാരായ സുബിഷ് താമരയൂർ, റിഷി ലാസർ, നിസാമുദ്ധീൻ, മണ്ഡലം പ്രസിഡന്റുമാരായ തെബ്ഷീർ മഴുവഞ്ചേരി, മുഹമ്മദ് ഫത്താഹ്, ഹിഷാം കപ്പൽ എന്നിവർ സംസാരിച്ചു.

Second Paragraph  Rugmini (working)