Madhavam header
Above Pot

എക്സൈസ് ഓൺലൈൻ ലഹരിവിരുദ്ധ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ചാവക്കാട്: ഗാന്ധിജയന്തിയോടനുബന്ധിച്ച് ചാവക്കാട് റെയ്ഞ്ച് എക്സ്സൈസ്ഡിപ്പാർട്മെന്റ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ ലഹരിവിരുദ്ധ ചിത്രരചനാമത്സരത്തിൽ വിജയികളായ രാജ സ്കൂൾ വിദ്യാർത്ഥിനികളായ ലിയാന അബ്ദുൽ ലത്തീഫ് ( ഒന്നാം സ്ഥാനം), ഇശ ഫാത്തിമ( രണ്ടാം സ്ഥാനം ) എന്നിവർക്ക് എക്സ്സൈസ് ഇൻസ്‌പെക്ടർ യു ഷാനവാസ്‌.സമ്മാനം നൽകി . സ്കൂൾ പ്രിൻസിപ്പൽ ഷമീംബാവ , ചിത്രകലാധ്യാപകൻ രതീഷ്ബാബു, എക്സ്സൈസ് പ്രിവേന്റീവ് ഇൻസ്‌പെക്ടർ പ്രവീൺകുമാർ, സി ഇ ഒ മാരായ.കെ എസ് ഗിരീഷ്, ജോസഫ്,സി പി സജ്ജയ് , ഡബ്ള്യു സി ഒ നിഷ എന്നിവർ സംബന്ധിച്ചു.

Vadasheri Footer