Madhavam header
Above Pot

ഹാഥ്‌റസിലേയ്ക്ക് പുറപ്പെട്ട എംപി ഡെറിക് ഒബ്രിയാനെ തള്ളിവീഴ്ത്തി; വനിതാ എംപിയെ കൈയേറ്റം ചെയ്തു.

ഹാഥ്‌റസ് (യു പി ): കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹാഥ്‌റസിലെ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നതിനായി പോയ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനെ പോലീസ് തടഞ്ഞു. സംഘര്‍ഷത്തിനിടെ പോലീസ് അദ്ദേഹത്തെ നിലത്ത് തള്ളിവീഴ്ത്തിയതായും വനിതാ എംപിയെ കൈയ്യേറ്റം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

ഹാഥ്‌റസിലേയ്ക്ക് കാല്‍നടയായി പോകുന്നതിനിടെയാണ് എംപിമാരായ ഡെറിക് ഒബ്രിയാന്‍, പ്രതിമാ മണ്ഡല്‍, കക്കോലി ഘോഷ് തുടങ്ങിയവര്‍ അടക്കമുള്ളവരെ പോലീസ് തടഞ്ഞത്. ഇതു മറികടന്ന് യാത്ര തുടരാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ബലം പ്രയോഗിക്കുകയും ഉന്തുംതള്ളും നടക്കുന്നതിനിടെ ഡെറിക് ഒബ്രിയാനെ പോലീസ് തള്ളിവീഴ്ത്തുകയായിരുന്നു. 

Astrologer

പ്രതിമാ മണ്ഡലിനെ പോലീസുകാര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കച്ചത് തടയുമ്പോഴാണ് പോലീസുകാര്‍ അദ്ദേഹത്തിനു നേരെ ബലപ്രയോഗം നടത്തിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പ്രതിമാ മണ്ഡലിനെയെങ്കിലും കടത്തിവിടണമെന്ന് ഡെറിക് ഒബ്രിയാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം. പിന്നീട് പെണ്‍കുട്ടിയുടെ വീടിന് ഒരു കിലോമീറ്റര്‍ അകലെ എംപിമാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

എന്നാല്‍ എംപിമാര്‍ക്കുനേരെ ബലപ്രയോഗം നടന്നിട്ടില്ലെന്ന് യുപി പോലീസ് അവകാശപ്പെട്ടു. ആരോപണങ്ങള്‍ തീര്‍ത്തും തെറ്റാണ്. വനിതാ പോലീസുകാര്‍ എംപിമാരോട് ഗ്രാമത്തിലേയ്ക്ക് കടക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും അവര്‍ അനുസരിച്ചില്ല. തുടര്‍ന്ന് വനിതാ പോലീസുകാരാണ് എംപിമാരെ തടഞ്ഞതെന്നും ഹാഥ്‌റസ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പ്രേം പ്രകാശ് മീണ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഹാഥ്‌റസിലെ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ളവരെ ഇന്നലെ പോലീസ് തടയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ബലപ്രയോഗത്തിനിടെ രാഹുല്‍ നിലത്തുവീണിരുന്നു. പിന്നീട് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയും 144 ലംഘിക്കല്‍, പോലീസിന്റെ കര്‍ത്തവ്യം തടസ്സപ്പെടുത്തല്‍, കലാപശ്രമം, മാരകായുധങ്ങള്‍ കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു.

src=”https://malayalamdaily.in/wp-content/uploads/2020/09/hs–300×284.jpg” alt=”” width=”300″ height=”284″ class=”alignnone size-medium wp-image-43355″ />

Vadasheri Footer