Header 1 vadesheri (working)

അന്യം നിന്ന, മരചക്ക് പണിപ്പുരയിൽ ഗുരുവായൂരിലെ സഹോദരങ്ങൾ

Above Post Pazhidam (working)

ഗുരുവായൂർ : കേരളത്തിൽ അന്യം നിന്നു പോയി കൊണ്ടിരിക്കുന്ന കാളയെ ഉപയോഗിച്ച് എണ്ണ ആട്ടുന്ന മരചക്ക് പണിപ്പുരയിൽ .താമരയുർ തൈക്കാട്ടിൽ സോമനും സഹോദരൻ മോഹനനും ചേർന്നാണ് കാളചക്കിന്പുനർജീവനം നൽകുന്നത് ‘കഴിഞ്ഞ 50 വർഷത്തിനുള്ളിൽ കാളയെ ഉപയോഗിച്ച് എണ്ണ ആട്ടുന്ന ചക്ക് പുതിയതായി ആരും ഉണ്ടാക്കിയിട്ടില്ല. യന്ത്രത്തിലൂടെ എണ്ണ ആട്ടി എടുക്കുമ്പോൾ വെന്ത എണ്ണയാണ് നമുക്ക് ലഭിക്കുക. മരചക്കിലാട്ടുമ്പോൾ സ്വാഭാവിക എണ്ണ ലഭിക്കും.

First Paragraph Rugmini Regency (working)

new consultancy

ഗുരുവായൂരിലെ പരിസ്ഥിതി സംഘടനയായ ജീവ ഗുരുവായൂരിന്റെ രക്ഷാധികാരി കൂടിയായ പ്രകൃതിചികിത്സകൻഡോ. പി. എ.രാധാകൃഷ്ണന്റെ മേൽനോട്ടത്തിലും നിർദ്ദേശപ്രകാരവുമാണ് ചക്ക് നിർമ്മിക്കുന്നത്. ഇരിങ്ങാലക്കുട കുഴിക്കാട്ടുശ്ശേരി സ്വദേശി നാടൻ പശു ക്ഷീര കർഷകനായ സുബ്രഹ്മണ്യന് വേണ്ടിയാണ് കാളചക്ക് നിർമ്മിക്കുന്നത്. പൂവം എന്ന മരമാണ് ഇതിന് ഉപയോഗിക്കാറുള്ളത്. തൈക്കാട്ടിൽ കുട്ടാണിയുടെ മക്കളാണ് ഇവർ.കുട്ടാണി ആശാരി പാരമ്പര്യമായി മരചക്ക് നിർമ്മിക്കുന്ന കുടുംബമാണ്. അഞ്ഞൂറിലധികം മരചക്കുകൾ ഉണ്ടാക്കിയതായി ഈ കുടുoബത്തിന് ഓർമ്മയുണ്ട്.

Second Paragraph  Amabdi Hadicrafts (working)

പണ്ട് ഇവിടുത്തെ ഭൂരിഭാഗം ക്രിസ്ത്യൻ കുടുംബങ്ങളിലും കാള ചക്ക് പ്രവർത്തിച്ചിരുന്നു . വെളിച്ചെണ്ണ, നല്ലെണ്ണ എന്നിവയുടെ വ്യാപാര കുത്തകയും അവർക്കാണ് ഉണ്ടായിരുന്നത് . ചക്ക് മാറ്റി പലരും യന്ത്രവത്കൃത യൂണിറ്റ് തുടങ്ങി ഈ രംഗത്തെ അവരുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നുണ്ട് ഇപ്പോൾ

buy and sell new