Above Pot

പാലയൂർ ജനവാസ മേഖലയിലെ കുളത്തിൽ കക്കൂസ് മാലിന്യം തള്ളി

ചാവക്കാട് : പാലയൂർ എടപ്പുള്ളി റോഡിൽ ജനവാസകേന്ദ്രമായ കുണ്ടുപറമ്പിലെ
കുളത്തിൽ കക്കൂസ് മാലിന്യം തള്ളി . സമീപവാസികൾ ഉപയോഗിക്കുന്ന കുളത്തിൽ
നിന്നും രൂക്ഷമായ ദുർഗന്ധം പരന്നതോടെ നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ
കക്കുസ് മാലിന്യം തള്ളിയതാണെന്ന് കണ്ടെത്തിയത് . കുളത്തിലെ വെള്ളം മുഴുവൻ
കറുത്തനിറമുള്ളതായിദുർഗന്ധവും മാലിന്യവും മൂലം  ഉപയോഗിക്കാൻ
സാധിക്കാതെയായി. കഴിഞ്ഞ ദിവസം രാത്രിയാണ് സാമൂഹ്യദ്രോഹികൾ ഇത്
ചെയ്തതെന്നാണ് സൂചന .

new consultancy

നഗരസഭ വാർഡ് കൗൺസിലർ ജോയ്‌സി ആന്റണിയുടെ
നേത്യത്വത്തിൽ നാട്ടുകാർ പോലീസിലും നഗരസഭയിലും പരാതി നൽകി.  ഇരുവിഭാഗം
ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തി .

buy and sell new