Post Header (woking) vadesheri

കേരളത്തിൽ പദ്ധതികൾ പൂർത്തീകരിക്കാൻ നീണ്ട കാലയളവ് എടുക്കുന്നു : മന്ത്രി കെ കൃഷ്ണൻ കുട്ടി

Above Post Pazhidam (working)

ഗുരുവായൂർ: . കേരളത്തിൽ ഒരു പദ്ധതി പൂർത്തിയാക്കാൻ നീണ്ട കാലയളവ് എടുക്കുന്നുവെന്ന് ജലവകുപ് മന്ത്രി കെ കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു . ട്രേഡ് യൂണിയനും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എല്ലാം കൂടി ഇതിന് മാറ്റം കൊണ്ട് വന്നേ മതിയാകൂ ഇല്ലെങ്കിൽ ഇതിന്റെ നഷ്ടം താങ്ങാൻ പറ്റാത്തതായി മാറും അദ്ദേഹം പറഞ്ഞു . ഗുരുവായൂർ – ചാവക്കാട് കുടിവെള്ള പദ്ധതി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി . ഏഴായിരം കോടി രൂപയുടെ പദ്ധതികൾ കെട്ടി വെച്ചിരിക്കുകയാണ് അത് പൂർത്തിയാക്കണമെങ്കിൽ വലിയ അദ്ധ്വാനം വേണ്ടി വരും പഞ്ചായത്തും ,നഗര സഭയും ജില്ലാ പഞ്ചായത്തും വാട്ടർ അതോറിറ്റിയും എല്ലാവരും കൂടി ,കൂടി ഇത്രയും വലിയ സംഖ്യ കണ്ടെത്തണം അതിനുള്ള ശ്രമത്തിലാണ് സർക്കാർ അദ്ദേഹം കൂട്ടിച്ചേർത്തു. എം എൽ എ കെ വി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു

Arya bhavan inner

water 1

Second Paragraph  Sarovaram(working)

ചടങ്ങിൽ സി എൻ ജയദേവൻ എം പി മുഖ്യാതിഥി യായിരുന്നു ,ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻദാസ് , ചാവക്കാട് നഗരസഭ ചെയർമാൻ എൻ കെ അക്ബർ ,ഗുരുവായൂർ നഗരസഭ ചെയർ പേഴ്സൺ വി എസ് രേവതി , എന്നിവർ സംസാരിച്ചു മുൻ ചെയർമാൻ മാരായ പ്രൊഫ പി കെ ശാന്ത കുമാരി , റ്റി റ്റി ശിവദാസൻ എം കൃഷ്ണദാസ് , പി എസ്‌ ജയൻ , വൈസ് ചെയര്മാന് കെ പി വിനോദ് , ദേവസ്വം ഭരണ സമിതി അംഗം എം വിജയൻ , അഡ്മിനിസ്ട്രേറ്റർ വി എസ് ശിശിർ , വിവിധ കക്ഷി നേതാക്കൾ ആയ എം പി ഇഖ്ബാൽ ,സി സുമേഷ് , തോമസ് ചിറമേൽ , പി കെ സെയ്താലിക്കുട്ടി തുടങ്ങിയവർ സംബന്ധിച്ചു . പദ്ധതി വിഹിതത്തിലേക്ക് ദേവസ്വം നൽകാൻ ഉണ്ടായിരുന്ന 78 ലക്ഷം രൂപ യുടെ ചെക്ക് ചടങ്ങിൽ കൈമാറി

Third paragraph Saravan bhavan

അർബൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് സ്‌കീം ഫോർ സ്മാൾ ആൻഡ്‌ മീഡിയം ടൗൺ ( യു ഐ ഡി എസ് എസ് എം ടി ) എന്ന പദ്ധതി പ്രകാരം 2009ൽ ആരംഭിച്ച പദ്ധതിയിൽ എൺപത് ശതമാനം കേന്ദ്ര വിഹിതവും , പത്ത് ശതമാനം സംസ്ഥാന വിഹിതവും അഞ്ച് ശതമാനം വീതം ചാവക്കാട് ഗുരുവായൂർ നഗര സഭകളുടെ വിഹിതവും കൂടി 54.10 കോടി രൂപ
ചിലവിൽ ആണ് പദ്ധതി പൂർത്തിയായത് . ഗുരുവായൂർ നഗര സഭയുടെ വിഹിതത്തിൽ 32 ശതമാനം ഗുരുവായൂർ ദേവസ്വം വഹിക്കും . 80 ലക്ഷം ലിറ്റർ വെള്ളം ഗുരുവായൂരിനും ,50 ലക്ഷം ലിറ്റർ വെള്ളം ചാവക്കാട് നഗര സഭക്കും പ്രതിദിനം ലഭിക്കും .കരുവന്നൂർ പുഴയിൽ ആറ് മീറ്റർ വ്യാസത്തിലുള്ള കിണറിൽ നിന്നും ജലമെടുത്ത് വെള്ളാനിയിലുള്ള 13 ദശ ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ശുദ്ധീകരണ ശാലയിൽ ശുദ്ധീകരിച്ച ശേഷം ഏങ്ങണ്ടിയൂർ ആയിരം കണ്ണി ക്ഷേത്രത്തിന് സമീപമുള്ള ജലസംഭരണിയിൽ സംഭരിച്ചാണ് ഗുരുവായൂർ ചാവക്കാട് മേഖലയിലേക്ക് ജലമെത്തിക്കുന്നത് .

First Paragraph Jitesh panikar (working)