Above Pot

ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടത്തില്‍ ഏഴാം തവണയും ഗോപി കണ്ണന്‍ ജേതാവായി

ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ആനയോട്ടത്തില്‍ ദേവസ്വം ആനത്തറവാട്ടിലെ ഗോപി കണ്ണന്‍ ഒന്നാമതായി ഓടിയെത്തി ക്ഷേത്രഗോപുര കവാടം കടന്ന് ജേതാവായി . രണ്ടാമത് എത്തിയ പിടി നന്ദിനി ഗോപീകണ്ണൻ ബഹുദൂരം മുന്നിലെന്ന് കണ്ടു തന്റെ ഊർജം ചിലവഴിക്കാൻ മിനക്കെട്ടില്ല. മുൻ ജേതാവ് കൂടിയായ നന്ദിനിയുടെ പിന്നിൽ മൂന്നാമതായാണ് കൊമ്പൻ അച്യുതൻ ഓടിയെത്തിയത് . നറുക്കെടുപ്പിൽ തിരഞ്ഞെടുത്ത ഗോപി കണ്ണൻ, . നന്ദിനി, നന്ദൻ, വിഷ്ണു, അച്ചുതൻ, എന്നീ അഞ്ചാനകളാണ് മുൻ നിരയിൽ ഓടാനുണ്ടായിരുന്നത് ബാക്കിയുള്ള കൊമ്പൻ മാർ അകമ്പടിയായി നടന്ന് വന്നു . ഏഴാം തവണയാണ് ഗോപി കണ്ണൻ ജേതാവാകുന്നത് .2001 ൽ നന്ദിലത്ത് ഗ്രൂപ്പ് ഉടമ ഗോപു നന്ദിലത്ത് ആണ് ഗോപി കണ്ണനെ ഭഗവാന് നടയിരുത്തിയത് .2003 ലെ ആനയോട്ടത്തിൽ ആദ്യ ജേതാവായ ഗോപികണ്ണൻ 2010 ലും ,2016 ,2017 എന്നീ വർഷങ്ങളിലും വിജയകിരീടം കൂടിയിരുന്നു .

First Paragraph  728-90

mahout run

Second Paragraph (saravana bhavan

ഉച്ചതിരിഞ്ഞ് ക്ഷേത്രത്തില്‍ നാഴികമണി 3 അടിച്ചതോടെ ആനകള്‍ക്ക് കെട്ടാനുള്ള കുടമണികളേന്തി പാപ്പാന്‍മാര്‍ ക്ഷേത്രത്തില്‍ നിന്നും മജ്ജുളാലിന് മുന്നിൽ നിരത്തി നിറുത്തിയ ആനകളുടെ അടുത്തേക്ക് ഓടിയെത്തി. കുടമണി കെട്ടിയ ശേഷം മാരാര്‍ ശംഖു വിളിച്ച ശേഷമാണ് നിരത്തി നിറുത്തിയ 5 ആന കളും ഓടാന്‍ തുടങ്ങി. ആര്‍പ്പും ആരവവവുമായി ആരാധകരും, ക്ഷേത്രം അധികാരികളും പോലീസും ആര്‍പ്പു വിളികജുമായി ആനകളെ പ്രോത്സാഹിപ്പിച്ച്.മുന്നിലൂടെ ഓടി. ബാരിക്കേടുകള്‍ നിറഞ്ഞ് ഭക്തരും കാണികളും നിരന്നു. ഗോപീകണ്ണന്‍ ആവേശത്തോടെ ഓടി ക്ഷേത്രഗോപുരം കടന്നെത്തി വിജയിച്ചു.ഗോപുരം കടന്ന് വിളയിച്ച ആന ചുറ്റമ്പലത്തില്‍ 7 പ്രദക്ഷിണം പൂര്‍ത്തിയാക്കി ഗുരുവായൂരപ്പനെ വണങ്ങിയതോടെയാണ് ചടങ്ങ് പൂര്‍ത്തിയായത്.ഇനി 10 ദിവസം ഈ ആനയാണ് ഉത്സവത്തിന് ഭഗവാന്റെ തിടമ്പേറ്റുക. 10 ദിവസം മുഴുവന്‍ ഇന ആന ക്ഷേത്രത്തിനകത്ത് രാജ പദവി യോടെയാണ് കഴിച്ചുകൂട്ടുക . പാപ്പാന്മാരായ എം പി രാധാകൃഷ്ണൻ ,കെ ഹരിനാരായണൻ കെ എം സജീവ് എന്നിവരാണ് ഗോപീകണ്ണന്റെ വിജയ ശിൽപികൾ .