Madhavam header
Above Pot

ഗുരുവായൂർ പുഷ്പോത്സവത്തിന് തുടക്കമായി

ഗുരുവായൂർ : ഗുരുവായൂർ പുഷ്പോത്സവത്തിന് തുടക്കമായി കെ .വി അബ്ദുൾ ഖാദർ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു നഗരസഭ സംഘടിപ്പിക്കുന്ന നിശാഗന്ധി സർഗ്ഗോത്സവം പ്രശസ്ത സിനിമാ താരം ദേവൻ ഉദ്ഘാടനം ചെയ്തു നഗരസഭ ചെയർപേഴ്സൻ വി . എസ് .രേവതി അധ്യക്ഷത വഹിച്ചു നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ നിർമ്മല കേരളൻ , ടി . എസ് .ഷെനിൽ , ഷൈലജ ദേവൻ , മുൻ ചെയർമാൻ ടി . ടി ശിവദാസ് , കൗൺസിലർമാരായ എ .പി .ബാബു മാസ്റ്റർ , ശോഭ ഹരിനാരായണൻ ,വിവിധ കക്ഷി നേതാക്കളായ അഡ്വ : പി .മുഹമ്മദ് ബഷീർ , കെ , മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ് ടി . എൻ . മുരളി , വ്യാപാരി വ്യവസായി സമിതി പ്രതിനിധി ജോഫി കുര്യൻ , ഹോട്ടൽ ആന്റ് റസ്റ്റോറന്റ് സംസ്ഥാന പ്രസിഡന്റ് ജി . കെ .പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു
നഗരസഭ വൈസ് ചെയർമാൻ കെ .പി വിനോദ് സ്വാഗതവും ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൻ എം .രതി ടീച്ചർ നന്ദിയും പറഞ്ഞു

Vadasheri Footer