Madhavam header
Above Pot

ഗുരുവായൂർ ഉത്സവം കൊടിയേറി , ക്ഷേത്ര നഗരി ഉത്സവ ലഹരിയിൽ

ഗുരുവായൂർ : പത്ത് ദിവസം നീണ്ടുനില്ക്കുന്ന ഗുരുവായൂർ ഉത്സവത്തിന് കൊടിയേറി .ഞായറാഴ്ച പൂയം നക്ഷത്രത്തിൽ രാത്രി 8.52 നാണ് തന്ത്രി ഹരി നമ്പൂതിരിപ്പാട് കൊടിയേറ്റം നടത്തിയത് . ചെയർമാൻ അഡ്വ കെ ബി മോഹൻ ദാസ് ,ഭരണ സമിതി അംഗങ്ങളായ പി ഗോപിനാഥ് ,കെകെ രാമചന്ദ്രൻ ,ഉഴമലയ്ക്കൽ വേണുഗോപാൽ ,ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ വി എസ് ശിശിർ ,ക്ഷേത്രം ഡി എ ശങ്കുണ്ണി രാജൻ , സിനിമ നടൻ ദേവൻ എന്നിവർ സന്നിഹിതരായിരുന്നു . നൂറുകണക്കിന് ഭക്തർ കൊടിയേറ്റം കാണാനായി എത്തിയിരുന്നു

Vadasheri Footer