Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരം വരവിൽ ഈ മാസവും വൻ കുറവ്

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവിൽ ഈ മാസവും വൻ തുക കുറവ് അനുഭവപ്പെട്ടു. കഴിഞ്ഞ വർഷം നവംബറിൽ ലഭിച്ചതിനേക്കാൾ ഏകദേശം 69 ലക്ഷത്തിന്റെ കുറവാണ് ലഭിച്ചത് . കഴിഞ്ഞ വർഷം നവംബറിൽ മൂന്നു കോടി എൺപത്താറു ലക്ഷം രൂപ ഭണ്ഡാര ത്തിൽ നിന്നും ലഭിച്ചപ്പോൾ ഇത്തവണ 3, 17,04,983 രൂപ മാത്രമാണ് ലഭിച്ചത് .സ്വർണ വരവിലും കാര്യമായ കുറവ് ഉണ്ടായി. ശരാശരി പ്രതിമാസം നാലു കിലോയോളം സ്വർണ്ണം ലഭിക്കാറുള്ള ഗുരുവായൂർ ക്ഷേത്രത്തിൽ ഇത്തവണ .2 കി.381 ഗ്രം 500 മി.ഗ്രാം സ്വർണമാണ് കിട്ടിയത് . ഒമ്പത് കിലോഗ്രാമിനടുത്ത് വെള്ളിയും ലഭിച്ചു. കാത്തലിക് സിറിയൻ ബാങ്കിനായിരുന്നു എണ്ണൽ ചുമതല

Ambiswami restaurant

ശബരിമല പ്രതിഷേധക്കാരുടെ നിരവധി പ്രതിഷേധക്കുറിപ്പുകൾ ഭണ്ഡാരത്തിൽ നിന്നും ലഭ്യമായി. നോട്ടിന്റെ ഫോട്ടോ സ്റ്റാറ്റ് എടുത്ത് അതിൽ സ്വാമി ശരണം എന്ന് എഴുതിയിട്ടവരും ഉണ്ടായിരുന്നു . ഭണ്ഡാര വരവി ൽ ഈയിടെയായി കുറവ് ഉണ്ടാകുന്നതിൽ പെൻഷൻകാർ ആശങ്കയിലാണ് .പ്രതിമാസം മൂന്നര കോടിരൂപയോളം ശമ്പളവും പെൻഷനുമായി വിതരണം ചെയ്യാൻ വേണ്ടി വരുമെന്നാണ് ഏകദേശ കണക്ക് . ഭണ്ഡാര വരവിൽ സ്ഥിരമായി കുറവ് വന്നാൽ കെ എസ് ആർ ടി സിയിൽ പെൻഷൻ മുടങ്ങുന്നത് പോലെ ഭാവിയിൽ തങ്ങൾക്കും പെൻഷൻ മുടങ്ങുമെന്ന ഭീതിയിലായാണ് വിരമിച്ച ജീവനക്കാർ .