തിരുവത്രയിൽ കോൺഗ്രസുകാർക്ക് വെട്ടേറ്റ സംഭവം , ആറ് സി.പി.എം.പ്രവര്‍ത്തകര്‍ അറസ്റ്റില്‍

">

ചാവക്കാട്: തിരുവത്ര കോട്ടപ്പുറത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ – ആറ് സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റില്‍.തിരുവത്ര കോട്ടപ്പുറം സ്വദേശികളായ തെരുവത്ത് അനസ്(29),മാടമ്പി ബിജീഷ്(30),കേരന്‍റകത്ത് സവാദ്(32),കേരന്‍റകത്ത് റഷീദ്(30),കേരന്‍റകത്ത് ജാബിര്‍(21),പുത്തന്‍കടപ്പുറം പള്ളത്ത് ഹസന്‍ മുബാറക്ക്(22) എന്നിവരാണ് അറസ്റ്റിലായത്.ഞായറാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു സംഘട്ടനമുണ്ടായത്.സി.പി.എം.പ്രവര്‍ത്തകര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന തിരുവത്ര പുത്തന്‍കടപ്പുറം സ്വദേശി കുന്നത്ത് മൊയ്തുവിന്‍റെ മകന്‍ ഹനീഫ, കറുത്താറയില്‍ റിയാസ് എന്നീ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൊഴിയിലാണ് പോലീസ് ഇവരെ അറസ്റ്റു ചെയ്തത്.കോട്ടപ്പുറം സെന്‍ററില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുത്ത കോണ്‍ഗ്രസിന്‍റെ പരിപാടി കഴിഞ്ഞ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തുടങ്ങുമ്പോഴായിരുന്നു സംഘട്ടനം. തിരുവത്രയില്‍ നടന്ന കോണ്‍ഗ്രസ് പരിപാടിക്ക് ശേഷം ഒഴിഞ്ഞുകിടന്ന കസേരകള്‍ സിപിഎം പ്രവര്‍ത്തകര്‍ ഫോട്ടോ എടുത്തിരുന്നു. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഫോട്ടോയെടുത്തു. ഇതേ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷ സമയത്ത് ചാവക്കാട് പോലിസും സ്ഥലത്തുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Sponsors