Madhavam header
Above Pot

അധ്യാപകർ അന്തകരാകുന്നു , ചാവക്കാട് ഗവ :സ്‌കൂൾ നാശത്തിന്റെ പടുകുഴിയിലേക്ക്

ഗുരുവായൂർ : പല പ്രഗല്ഭരെയും സംഭാവന ചെയ്യുകയും , പ്രശസ്തരായ പല അധ്യാപകരും അദ്ധ്യാപനം നടത്തുകയും ചെയ്തിട്ടുള്ള നൂറ്റാണ്ട് പിന്നിട്ട ചാവക്കാട് സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂൾ അദ്ധ്യാപകരുടെ മൂപ്പിളമ തർക്കം മൂലം നാശത്തിന്റെ പടുകുഴിയിലേക്ക് എന്ന് ആക്ഷേപം .സ്‌കൂളിലെ എച് എമ്മും , ഹയർ സെക്കൻഡറിയിലെ പ്രിൻസിപ്പാളും തമ്മിലുള്ള ചക്കളാത്തി പോരാട്ടം കാരണം സംസ്ഥാനത്തെ ഏറ്റവും മോശം സ്‌കൂൾ എന്ന അവസ്ഥയിലേക്ക് സ്‌കൂൾ കൂപ്പു കുത്തി .

എം എൽ എ ഫണ്ടിൽ നിന്നും , സർക്കാരിൽ നിന്നും കോടികൾ ആണ് അടിസ്ഥാന സൗകര്യ വികസനത്തിന് ആയി സ്‌കൂളിലേക്ക് എത്തുന്നത് . ഈ തുക ഉപയോഗിച്ചു് പണിത കെട്ടിടങ്ങളിൽ പ്ലസ് റ്റു ക്‌ളാസ് നടത്താൻ കൊടുക്കുന്നില്ല എന്ന ആക്ഷേപമാണ് ഹയർ സെക്കന്ററി വിഭാഗം ഉന്നയിക്കുന്നത് . പൊട്ടി പൊളിഞ്ഞ ക്‌ളാസ് റൂമിലാണ് പ്ലസ് ട്ടു വിദ്യാർത്ഥികൾ പഠിക്കുന്നത് . സ്‌കൂളിന്റെ കസ്റ്റോഡിയൻ ഹെഡ് മിസ്ട്രസാണ് .എല്ലാ സർക്കാർ ഹയർ സെക്കന്ററി സ്‌കൂളിലും ഈ മൂപ്പിളമ തർക്കം ഉണ്ടത്രേ, എന്നാൽ ചാവക്കാട് സ്‌കൂളിൽ അതിന്റെ എല്ലാ പരിധിയും ലംഘിച്ചതാണ് ഇപ്പോഴത്തെ പ്രശനം ,സ്‌കൂൾ പി ടി എ പോലും എച് എമ്മിന് എതിരെ പരാതി നൽകിയിട്ടുണ്ട് . അധ്യാപകർ തന്നെ സ്‌കൂളിന്റെ അന്തകരായത് കൊണ്ട്
മറ്റു പൊതു വിദ്യാലയ ത്തിലേക്ക് ഉള്ള പോലെ വിദ്യാർത്ഥികളുടെ ഒഴുക്ക് ചാവക്കാട് സ്‌കൂളിലേക്ക് ഇല്ലാതായി .

Astrologer

അധ്യാപകരുടെ ചേരിപ്പോരിനെതിരെ ഗുരുവായൂര്‍ നഗരസഭയിലെ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒറ്റക്കെട്ടായി രംഗത്തെത്തി. സര്‍ക്കാരും നഗരസഭയും ചേര്‍ന്ന് കോടിക്കണക്കിന് രൂപയുടെ ഫണ്ട് നല്‍കിയിട്ടും സ്‌കൂളിന്റെ നിലവാരം ഉയരാത്തതിനെതിരെയായിരുന്നു വിമര്‍ശനങ്ങള്‍. പ്രിന്‍സിപ്പലും പ്രധാനഅധ്യാപികയും തമ്മിലുള്ള തര്‍ക്കങ്ങള്‍ എല്ലാപരിധിയും വിട്ടതായി കൗണ്‍സിലര്‍മാർ ചൂണ്ടിക്കാട്ടി. സ്‌കൂളിൽ സാമൂഹ്യദ്രോഹികൾ രാത്രി കാലങ്ങളിൽ മദ്യപാനം നടത്തു ന്നുണ്ടെന്ന് കൗൺസിലർമാർ ആരോപിച്ചു . പ്രിന്‍സിപ്പല്‍, പ്രധാനഅധ്യാപിക എന്നിവരില്‍ നിന്ന് വിശദീകരണം ആവശ്യപ്പെടുമെന്ന് നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി പറഞ്ഞു. വിഷയം വിദ്യഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യും.സ്‌കൂൾ നിൽക്കുന്ന വാർഡിലെ കൗൺസിലർ സുരേഷ് വാരിയർ ആണ് വിഷയം കൗൺസിലിൽ ഉന്നയിച്ചത് ,കൗൺസിലർമാർ എല്ലാവരും ചേർന്ന് സ്‌കൂളിനെതിരെ തിരിയുകയായിരുന്നു

തൻറെ വാർഡിൽ ആരംഭിക്കുന്ന ഭക്ഷ്യസംസ്കരണ ശാലക്ക് താൻ കൈക്കൂലി വാങ്ങിയതായി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നർക്കെതിരെ നടപടിയെടുക്കുമെന്ന് അഭിലാഷ് ചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ കൗൺസിൽ യോഗം തന്നെ അറിയിച്ചില്ലെന്ന് ശോഭ ഹരിനായാണൻ പരാതിപ്പെട്ടു.വൈസ് ചെയർ മാൻ കെ പി വിനോദ് ,ആർ വി മജീദ് , പി എസ് ഷെനിൽ , ബഷീർ പൂക്കോട് , ജലീൽ പണിക്കവീട്ടിൽ ,ബാബു ആളൂർ ,വിനോദ് , എ റ്റി ഹംസ ,തുടങ്ങിയവർ ചർച്ച യിൽ പങ്കെടുത്ത് സംസാരിച്ചു . പ്രൊഫ. പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു.

Vadasheri Footer