Post Header (woking) vadesheri

ഗുരുവായൂർ സഹൃദയ സംഘം ഊരാളുങ്കൽ ലേബർ ക്യാമ്പിൽ വിഷുദിന വിരുന്ന് സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ സഹൃദയ സംഘത്തിന്റെ നേതൃത്വത്തിൽ ഗുരുവായൂരിലെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഊരാളുങ്കൽ ലേബർ ക്യാമ്പിൽ വിഷുദിന വിരുന്നു സംഘടിപ്പിച്ചു . ഗുരുവായൂർ എംഎൽഎ അബ്ദുൾ കാദർ ചടങ്ങ് ഉദ്ഘാടനം ചെയ്തു സഹൃദയ സംഘം പ്രസിഡണ്ട് സുരേഷ് വാരിയർ അധ്യക്ഷതവഹിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി ,മുൻ ചെയർപേഴ്സൻ പികെ ശാന്തകുമാരി ,എം രതി ,കെ പി വിനോദ് ,ആർ വി അബ്ദുൾ മജീദ് ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ കെ രാമചന്ദ്രൻ ,പ്രശാന്ത് ,ഗോപിനാഥൻ ,വിജയൻ പൊതു പ്രവർത്തകരായ എം സി സുനിൽകുമാർ , കെ എ ജേക്കബ് , ഡേവിസ് മുട്ടത്ത് ,എൻ പി നാസർ ,ആർ വി ഇക്ബാൽ ,രാഖി എസ് വാരിയർ ,എന്നിവർ പങ്കെടുത്തു ഖത്തർ പോപ്പുലർ ഗ്രൂപ്പ് ചെയർമാൻ പി എ ലതേഷ് എല്ലാവർക്കും വിഷുക്കൈനീട്ടം വിതരണം ചെയ്തു തുടർന്ന് വിഭവ സമൃദ്ധമായ സദ്യയും നടന്നു

Ambiswami restaurant