ഗുരുവായൂർ റെയിൽവേ മേൽപാല നിർമാണത്തിന് ബദൽ സ്ഥലം കണ്ടെത്തണം : സ്ഥലമുടമകൾ

ഗുരുവായൂര്‍: ഗുരുവായൂർ റയിൽവെ മേല്‍പ്പാലത്തിന്റെ നിർദിഷ്ട അലൈൻമെന്റ് അശാസ്ത്രീയവും കനത്ത ഗതാഗത കുരുക്കിന് വഴിവെക്കുന്നതുമാണെന്ന് മേല്‍പാലത്തിന് സ്ഥലം വിട്ടുകൊടുക്കേണ്ടി വരുന്നവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. മേൽപാലം വരുമ്പോൾ തങ്ങളുടെ വ്യാപാര സമുച്ചയത്തിന്റെ വാഹന പാർക്കിങ് ഇല്ലതാകുമെന്നും ,അത് മൂലം തങ്ങളുടെ ബിസിനസ് തകരുമെന്നും അവർ ചൂണ്ടിക്കാട്ടി .അത് കൊണ്ട് മേൽ പാലത്തിന് മറ്റൊരു സ്ഥലം കണ്ടെത്തണമെന്നും അവര്‍ നിര്‍ദേശിച്ചു.

Vadasheri

നിര്‍ദിഷ്ട പാലത്തിന് 8.4 മീറ്റര്‍ മാത്രം വീതിയാണ് ഉള്ളത്. എന്നാല്‍ ചുരുങ്ങിയത് 12-മീറ്റര്‍ വീതിയെങ്കിലും വേണം. പാലത്തിന്റെ ചെരിവ് 1:15 എന്ന അനുപാതത്തിലാക്കി നീളവും കുറക്കണം. സര്‍വീസ് റോഡിന് ആറ് മീറ്റര്‍ വീതിയും വേണം. ഇത്തരത്തില്‍ പാലം നിര്‍മിക്കാന്‍ ഇവിടെ സാധ്യമല്ല ,അത് കൊണ്ട് അനുയോജ്യമായ ബദല്‍ മാര്‍ഗം കണ്ടെത്തണം. ഇതിനുള്ള നിര്‍ദേശങ്ങള്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. 28-ന് നടന്ന സാമൂഹ്യ പ്രത്യാഘാത നിര്‍ണയ യോഗത്തില്‍ നാല് സ്ഥലമുടമകള്‍ മാത്രമാണ് യോഗത്തില്‍ അഭിപ്രായം പറഞ്ഞതെന്ന പ്രചരണം ശരിയല്ലെന്നും അറിയിച്ചു. ആര്‍.വി. ഖാലിദ്, ആര്‍.വി. മുഹമ്മദ്, ആര്‍.വി. ആരിഫ്, അസീം വീരാവു,,എം.കെ. നാരായണന്‍ നമ്പൂതിരി,എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.