Madhavam header
Above Pot

മോഷണം കലയാക്കിയവർക്ക് ഗുരുവായൂർ ക്ഷേത്ര നടയിൽ എന്നും ചാകര

ഗുരുവായൂര്‍: തോക്കേന്തിയ പോലീസും , തോക്കുപേക്ഷിച്ച പട്ടാളവും ,ശബരിമല സീസണിലെ സ്‌പെഷൽ പോലീസും , അത്യാധുനിക സുരക്ഷാ ക്യാമറയും കാവൽ നിൽക്കുന്ന ഗുരുവായൂർ ക്ഷേത്ര നടയിൽ പട്ടാപ്പകൽ ഭക്തയുടെ പണമടങ്ങിയ പേഴ്‌സും മൊബൈൽ ഫോണും തട്ടിയെടുത്തത് ഭക്തരെ ഭീതിയുടെ മുൾ മുനയിലാക്കി , കഴിഞ്ഞഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന്മണിയോടെയാണ് കായംങ്കുളം മങ്കുഴി ഗോപികയില്‍ സത്യവതിയുടെ 2200/-രൂപ അടങ്ങിയ പേഴ്‌സും , മൊബൈല്‍ഫോണും കവർച്ച ചെയ്തത് .

തിരുഐരാണിക്കുളം ക്ഷേത്രദര്‍ശനത്തിന് ശേഷം ഗുരുവായൂരിലെത്തി, നടതുറക്കുന്നതുവരെ ക്ഷേത്രം ചുറ്റുമതിലിനോട്‌ചേര്‍ന്ന് വിശ്രമിയ്ക്കുകയായിരുന്നു, സത്യവതിയും, കൂടേയുണ്ടായിരുന്ന സുഹൃത്ത് വിജയമ്മയും. വിശ്രമത്തിലായിരുന്ന ഇവരുടെ അരികിലെത്തിയ മോഷ്ടാവ് പേഴ്‌സും, ഫോണും അടിച്ചുമാറ്റി കടക്കുകയായിരുന്നു. ഇതുകണ്ട സ്ത്രീ പോലീസിനോടും, സെക്യൂരിറ്റിയോടും പറഞ്ഞിട്ടും വി.വി.ഐപിയുടെ സന്ദര്‍ശനത്തിന്റെ പേരുപറഞ്ഞ് പോലീസും, സെക്യൂരിറ്റിക്കാരും ഒഴിഞ്ഞുമാറി. രേഖാമൂലം ടെമ്പിള്‍ പോലീസില്‍ പരാതിപറഞ്ഞിട്ടും പോലീസ് കൈമലര്‍ത്തി. ഗുരുവായൂര്‍ ക്ഷേത്രപരിധിയില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രസാദ് പദ്ധതിയില്‍നിന്നും അഞ്ചുകോടിരൂപ ചിലവില്‍ നിര്‍മ്മിച്ച മുന്നൂറോളം ക്യാമറകളാണ് ക്ഷേത്രപരിസരത്ത് സ്ഥാപിച്ചിട്ടുള്ളത്.

Astrologer

എന്നിട്ടും പരസ്യമായി പകല്‍വെളിച്ചത്തില്‍ നടന്ന ഈ പകല്‍കൊള്ളയിലും ക്യാമറകളുടെ ദൃശ്യങ്ങള്‍ സൂക്ഷിയ്ക്കുന്നത് ദേവസ്വത്തിലാണെന്ന മുടന്തന്‍ ന്യായത്തിലൂടെ തലയൂരുകയാണ് ടെമ്പിള്‍ പോലീസ്. ടെമ്പിള്‍ പോലീസും, ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും, കൂടാതെ സ്‌പെഷല്‍ പോലീസും ക്ഷേത്രത്തിന് ചുറ്റും തലങ്ങും, വിലങ്ങും നിലകൊള്ളുന്ന ക്ഷേത്രതിരുമുറ്റത്ത് നടന്ന ഈ പകല്‍കൊള്ളയില്‍ അമ്പരന്നുനില്‍ക്കുകയാണ് ഭക്തജനങ്ങള്‍. ക്ഷേത്ര ഭരണ സമിതിക്കും ഇതിൽ നിന്ന് ഒഴിഞ്ഞു നില്ക്കാൻ കഴിയില്ല . നേരത്തെ കേസിൽ അകപ്പെട്ട മോഷ്ടാക്കളുടെ മുഖം കണ്ടെത്തി വിവരം നൽകുന്ന ക്യാമറയാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളതെന്ന് ദേവസ്വം അവകാശ പെട്ടിരുന്നത് . മോഷണം തടയാൻ വേണ്ടി വെച്ച ക്യാമറകളുടെ നിരീക്ഷണം നടത്തുന്നത് ക്യാമറ സ്ഥാപിച്ച സ്വകാര്യ കമ്പനിയുടെ ജീവനക്കാർ ആണത്രെ .ഇത് കൊണ്ട് ഭക്തർക്ക് എന്ത് സൗകര്യമാണ് നല്കാൻ കഴിയുക . നേരത്തെ സ്ഥാപിച്ച ക്യാമറകളുടെ ഗണത്തിലേക്ക് ഇതും മാറുകയാണ് .കള്ളന്മാരെ നിരീക്ഷിക്കാനുള്ള ചുമതല പൊലീസിന് കൈമാറാതെ എങ്ങിനെയാണ് മോഷ്ടാക്കളെ പോലീസ് കണ്ടെത്തുകയും പിടികൂടുകയും ചെയ്യുക എന്നാണ് പോലീസിന്റെ ചോദ്യം .കേന്ദ്ര സർക്കാർ നൽകിയ കോടികൾ ചിലവഴിച്ചു കൊണ്ട് ക്യാമറ സ്ഥാപിച്ച ഊരാളുങ്കൽ സൊസൈറ്റിക്ക് മാത്രമാണ് ആകെ നേട്ടമുണ്ടായത് . മോഷണം കലയാക്കിയവർക്ക് എന്നും ഗുരുവായൂർ ക്ഷേത്ര നടയിൽ ചാകര തന്നെയാണ് .ഭക്തർ ജാഗരൂകരായില്ലെങ്കിൽ നിങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങൾ ഇനിയും നഷ്ടപ്പെടും. എല്ലാം ഭഗവാനിൽ അർപ്പിച്ചു മടങ്ങാം

Vadasheri Footer