മനുഷ്യത്വത്തിന്റെ ഉദാത്തമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോഴാണ് ജീവിത വിജയം ഉണ്ടാകുന്നത് : കുമ്മനം

ഗുരുവായൂര്‍: മനുഷ്യത്വത്തിന്റെ ഉദാത്തമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോഴാണ് ജീവിത വിജയം ഉണ്ടാകുന്നതെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനംരാജശേഖരന്‍ അഭിപ്രായപ്പെട്ടു.
അതിന്സ്വാര്‍ഥത വെടിയണം.ജീവിതംപങ്കുവെയ്ക്കലിന്റേതായിരിക്കണം പരിവര്‍ത്തനം എന്നത് ആദ്യം ഉണ്ടാകേണ്ടത് ഓരോരുത്തരുടേയും മനസ്സിനകത്താണെന്നും അദ്ദേഹം പറഞ്ഞു . താമരയൂര്‍ മെട്രോ ലിങ്ക്സ് ക്ലബ്ബിന്റെ ജനനി കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു കുമ്മനം .

.മറ്റുള്ളവരുടെ പ്രയാസങ്ങള്‍ തിരിച്ചറിയണം.നാട്ടില്‍ പ്രളയം സംഭവിച്ചപ്പോള്‍ ജാതിയും മതവും നിറവുമെല്ലാം മറന്ന് നാം ഒന്നായി.ആ ഐക്യമാണ് നമ്മുക്ക് വേണ്ടത്- അദ്ദേഹം കൂട്ടിച്ചേർത്തു . ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചശേഷമാണ് ചടങ്ങ് തുടങ്ങിയത്.കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം നഗരസഭ ആക്ടിങ് ചെയര്‍മാന്‍ കെ.പി.വിനോദ് നിര്‍വ്വഹിച്ചു.ക്ലബ്ബ് പ്രസിഡന്റ് കെ.കെ.സേതുമാധവന്‍ അധ്യക്ഷനായി.പെന്‍ഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടം പി.വിശ്വരൂപൻ ഉദ്ഘാടനം ചെയ്തു.തഹസില്‍ദാര്‍ കെ.പ്രേംചന്ദ്,ടി.കെ.വിനോദ് കുമാര്‍,ബാബു വര്‍ഗീസ്,ജ്യോതിഷ് ജാക്ക്,ട്രിജോ പാലത്തിങ്കല്‍,ഗിരീഷ് സി.ഗീവര്‍ എന്നിവര്‍ സംസാരിച്ചു .