ഗുരുവായൂർ മേൽപാലം ,സ്ഥലമേറ്റെടുക്കൽ ത്വരിതഗതിയിലാക്കും

">

തിരുവനന്തപുരം : ഗുരുവായൂര്‍ റെയിൽവേ മേല്‍പ്പാലത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് നടപടിക്രമങ്ങള്‍ ത്വരിതഗതിയിലാക്കുന്നതിന് തിരുവനന്തപുരത്ത് റവന്യൂമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം തീരുമാനിച്ചു. നോട്ടിഫിക്കേഷന്‍ ഈ ആഴ്ച പുറപ്പെടുവിക്കും. മൂന്നരമാസംകൊണ്ട് സ്ഥലമേറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തീകരിക്കാനാകും. തുടര്‍ന്ന് റോഡ്സ് ആൻറ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ സ്ഥലവില നല്‍കുകയും നിര്‍മ്മാണ ഘട്ടത്തിലേക്ക് കടക്കുകയും ചെയ്യാം. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം…കെ വി അബ് ദുൾഖാദർ എം എൽ എ , റവന്യൂ സെക്രട്ടറി ഡോക്ടര്‍ വി വേണു,ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ വി എസ് രേവതി,വെെസ് ചെയര്‍മാന്‍ കെ പി വിനോദ്,റോഡ്സ് ആൻറ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി രാജന്‍,തൃശൂര്‍ ഡെപ്യൂട്ടി കളക്ടര്‍ പി പി അനില്‍കുമാര്‍,റവന്യു എല്‍ആര്‍ സെക്രട്ടറി ഗോപാലകൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു.

new consultancy

Leave a Reply

Your email address will not be published. Required fields are marked *

Sponsors