Madhavam header
Above Pot

യു പി സർക്കാർ അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകനെ ഉടൻ വിട്ടയക്കണം : സുപ്രീം കോടതി

ന്യൂഡല്‍ഹി: യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അവഹേളിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കടുത്ത വിമര്‍ശവുമായി സുപ്രീം കോടതി. എന്ത് നിയമപ്രകാരമാണ് മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതെന്ന് ആരാഞ്ഞ കോടതി അദ്ദേഹത്തെ ഉടന്‍ വിട്ടയക്കണമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

യോഗി ആദിത്യനാഥിനോട് താന്‍ വിവാഹാഭ്യര്‍ഥന നടത്തിയെന്ന് അദ്ദേഹത്തിന്റെ ഓഫീസിന് പുറത്തുനിന്ന് ഒരു സ്ത്രീ പറയുന്നതിന്റെ വീഡിയോ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഷെയര്‍ ചെയ്തുവെന്ന് ആരോപിച്ചാണ് പോലീസ് ജൂണ്‍ എട്ടിന് പ്രശാന്ത് കനോജിയ എന്ന മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്.തുടര്‍ന്ന് അറസ്റ്റ് നിയമവിരുദ്ധമാണെന്നു കാണിച്ച് പ്രശാന്തിന്റെ ഭാര്യ ജഗീഷാ അറോറ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.ഈ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇതൊരു കൊലപാതകക്കേസാണോ എന്നും കോടതി ആരാഞ്ഞു.

Astrologer

പ്രശാന്ത് ഉള്‍പ്പെടെ അഞ്ചുപേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. നോയ്ഡയിലെ ടിവി ചാനലിന്റെ ഉടമസ്ഥനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

new consultancy

Vadasheri Footer