
മുന്നൊരുക്കമില്ലാതെ നഗര സഭ , റെജിസ്‌ട്രേഷനായി വധൂവരന്മാർ കാത്തിരുന്നത് മണിക്കൂറുകൾ

ഗുരുവായൂർ : ക്ഷേത്ര നടയിൽ വിവാഹം കഴിച്ച വധൂവരന്മാർ വിവാഹ രജിസ്ട്രേഷന് വേണ്ടി മണിക്കൂറുകൾ കാത്ത് നിൽക്കേണ്ടി വന്നു. റെക്കോർഡ് വിവാഹ ബുക്കിങ് ഉണ്ടായതോടെ ഗുരുവായൂർ നഗരസഭ ഒഴിച്ച് ബാക്കിയുള്ള എല്ലാ സംവിധാനങ്ങളും മുന്നൊരുക്കം നടത്തിയെങ്കിലും നഗര സഭ ചട്ടപ്പടിയിൽ ഒതുങ്ങി . സാധാരണ പോലെ ആറു മണിക്കാണ് രെജിസ്ട്രേഷൻ കൗണ്ടർതുറന്നത് . ഇതിനാൽ പുലർച്ചെ 4.10 ന് വിവാഹം കഴിഞ്ഞവർ തൊട്ട് എല്ലാവരും മണിക്കൂർ കണക്കിന് റെജിസ്ട്രഷൻ ഓഫീസിനു മുന്നിൽ കാത്ത് നിൽക്കേണ്ടി വന്നു . 416 വിവാഹങ്ങളാണ് നടന്നത് സമയം ഒരു പാട് വൈകിയതോടെ പലരും രെജിസ്ട്രേഷൻ ചെയ്യാൻ കഴിയാതെ മടങ്ങേണ്ടി വന്നു

അതെ സമയം മൂന്ന് മണിക്ക് തന്നെ പോലീസ് റോഡിൽ നില ഉറപ്പിച്ചതോടെ വാഹന ഗതാഗതം തടസമില്ലാതെ പോയി മുന്പ് 200 വിവാഹങ്ങൾ പോലും നടക്കുന്ന ദിവസങ്ങളിൽ ഉച്ച വരെ ഗുരുവായൂർ നിശ്ചലമാണ് രാവിലെ 8 മണിക്ക് ഡ്യുട്ടിയിൽ പോലീസ് എത്തുമ്പോഴേക്കും റോഡിൽ മുഴുവൻ വാഹനം പാർക്ക് ചെയ്ത ആളുകൾ ക്ഷേത്ര നട യിലേക്ക് പോയിട്ടുണ്ടാകും

അവർ തിരിച്ചെത്തി വാഹനം മാറ്റുമ്പോഴക്കും ക്ഷേത്ര നഗരിയിൽ വാഹനങ്ങൾ എവിടേക്കും ചലിപ്പിക്കാൻ കഴിയാതെ റോഡുകൾ മുഴുവൻ ബ്ളോക് ആയിട്ടുണ്ടാകും . റോഡിൽ കിടക്കുന്ന വാഹനങ്ങൾ ക്ക് പെറ്റി അടിച്ചു ആത്മ സായൂജ്യമടയുകയായിരുന്നു പോലീസ് ഇത് വരെ . റോഡ് ബ്ലോക്കിൽ കുടുങ്ങി പല വിവാഹ മണ്ഡപങ്ങളിലും സമയത്തിന് സദ്യ എത്തിക്കാൻ കഴിയാതെ തർക്കവും കയ്യാങ്കളിയും വരെ ഉണ്ടായിട്ടുണ്ട്
വിവിധ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ അണി നിരത്തി എ സി പി . എം സുരേന്ദ്രന്റെ നേതൃത്വത്തിൽ പോലീസ് രംഗത്ത് ഇറങ്ങിയതോടെ ആർക്കും യാതൊരു പരാതികളും ഇല്ലാത്ത രീതിയിൽ സുഗമ ഗതാഗതം സാധ്യമാക്കി

