Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി എസ് ഹരിഗോപാലിനെ നിയമിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ആയി പൊതു ഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറി എസ് ഹരി ഗോപാലിനെ സർക്കാർ നിയമിച്ചു . ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഇറങ്ങി. ശനിയാഴ്ച നടന്ന ദേവസ്വം ഭരണ സമിതി യോഗം ചേർന്ന് ഹരിഗോപാലിനെ അഡ്മിനിസ്ട്രേറ്റർ ആയി തിരഞ്ഞെടുത്തിരുന്നു.

Poonthanam
Rugmani 700-200

അഡ്മിനിസ്ട്രേറ്റർ പദവിയിൽക്ക് ഹരി ഗോപാലിന് പുറമെ രാജീവ് , ഗുരുവായൂർ സ്വദേശി കൂടിയായ ഉണ്ണികൃഷ്ണൻ എന്നിവർ അടങ്ങിയ പാനൽ ആണ് സർക്കാർ നൽകിയത് . ഇതിൽ നിന്നും ഭരണ സമിതി ഹരിഗോപാലിനെ തിരഞ്ഞെടുത്ത അയക്കുകയിരുന്നു .

അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ഒ ബി അരുൺ കുമാറിനെ സർക്കാർ തിരിച്ചു വിളി ച്ചതിനെ തുടന്ന് ചുമതല ജില്ലാ കലക്ടർക്കായിരുന്നു . കളക്ടർ ചുമതല ഏറ്റെടുത്ത് ആഗസ്റ്റ് 30നു മൂന്നു മാസം പൂർ ത്തിയാകാനിരിക്കെയാണ് പുതിയ അഡ്മിനിസ്ടേറ്ററെ സർക്കാർ നിയമിച്ചത് .. തിരുവനന്തപുരം നെയ്യാറ്റിൻ കര സ്വദേശിയാണ് എസ് ഹരി ഗോപാൽ