
ഗുരുവായൂരിൽ റെക്കോർഡ് വിവാഹങ്ങൾ ,ഒരുക്കങ്ങൾ പൂർത്തിയായി

ഗുരുവായൂർ : ചരിത്രത്തിലേക്ക് കാല് എടുത്തു വെക്കാൻ ഗുരുപവന പുരി ഒരുങ്ങി ഇതിനകം 437 വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന ഗുരുവായൂരിൽ ഒരുക്കങ്ങൾ പൂർത്തിയായി. പുലർച്ചെ നാലുമണി മുതൽ വിവാഹങ്ങൾ നടത്താൻ സജ്ജീകരണങ്ങളായി. ആറ് മണ്ഡപങ്ങൾ. വിവാഹ ചടങ്ങ് നിർവ്വഹിക്കാൻ കൂടുതൽ കോയ്മമാർ. സുരക്ഷിതമായി ക്ഷേത്ര ദർശനവും സൗകര്യ പ്രദമായികല്യാണ ചടങ്ങും നടത്താൻ ദേവസ്വം സുരക്ഷാ ജീവനക്കാരും കൂടുതൽ പോലീസും.

അവസാനവട്ട ഒരുക്കങ്ങൾ പരിശോധിക്കാൻ ദേവസ്വം ഭരണസമിതി അംഗങ്ങളും ജീവനക്കാരും പോലീസ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ഇന്നും യോഗം ചേർന്നു. ക്ഷേത്രപരിസരത്തും കിഴക്കേ നടയിലും വിവാഹ മണ്ഡപത്തിലും സന്ദർശനം നടത്തി. വിവാഹസംഘങ്ങൾക്ക് കിഴക്കേ നടവഴിയും തെക്കേ നടയിലെ വനമാല ഹോട്ടലിന് സമീപത്തെ ദേവസ്വം ഗേറ്റ് വഴിയും മേൽപുത്തൂർ ആഡിറ്റോറിയത്തിന് തെക്കുഭാഗത്തെ നടപ്പന്തലിലെത്തി ടോക്കൺ വാങ്ങി കസേരയിൽ വിശ്രമിക്കാം.
ആദ്യമാദ്യം എത്തുന്നവർക്ക് ടോക്കൺ നമ്പർ നൽകും തുടർന്ന് ഊഴമെത്തുമ്പോൾ മണ്ഡപത്തിലേക്ക് കടത്തിവിടും. വിവാഹ സംഘത്തിന് കാണാൻ കഴിയുന്ന നിലയിൽ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. റോഡിലും വിവിധ പോയിൻ്റുകളിലും രാവിലെ മൂന്നര മണിയോടെ പോലീസിനെ വിന്യസിക്കും. ഇന്നർറിങ്ങ് ,ഔട്ടർ റിങ്ങ് റോഡുകളിൽ ഉൾപ്പെടെ വാഹന പാർക്കിങ് അനുവദിക്കില്ല. പാർക്കിങ്ങിനായി ദേവസ്വം ബഹുനില പാർക്കിങ്ങ് സമുച്ചയം, ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ മൈതാനം, ദേവസ്വം ഇഗ്ലീഷ് മീഡിയം സ്കൂൾ മൈതാനം, സമീക്ഷ പറമ്പ് ,നഗരസഭയുടെ പാർക്കിങ്ങ് സമുച്ചയം എന്നീ കേന്ദ്രങ്ങളെ സമീപിക്കാം .

കിഴക്കേ നടയിലെത്തുന്ന ഭക്തർക്ക് ദീപസ്തംഭത്തിന് മുന്നിൽ നിന്നുള്ള ദർശനത്തിന് പ്രത്യേക വഴി ഒരുക്കി. ഭക്തജനങ്ങൾ ദർശന ശേഷം തെക്കേ നടവഴി മടങ്ങിപ്പോകണം.ക്ഷേത്രത്തിനകത്തും പുറത്തുമായി മാത്രം നൂറിലേറെ പോലീസുകാർ ഭക്തർക്ക് സുരക്ഷയൊരുക്കും. മഫ്ടിയിലുള്ള പോലീസ് സംഘവും ക്ഷേത്രത്തിലുണ്ടാകും. വനിതാ പോലീസിനെയും അധികമായി നിയോഗിച്ചിട്ടുണ്ട്

ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങളായ
മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, .മനോജ് ബി നായർ, .എം.യു ഷിനിജ, ടെമ്പിൾ സി.ഐ ജയപ്രദീപ്, എസ്.ഐ കൃഷ്ണകുമാർ, ദേവസ്വത്തിലെ വിവിധ വകുപ്പ് മേധാവികൾ, സുരക്ഷാ വിഭാഗം ജീവനക്കാർ എന്നിവർ വിവാഹ ഒരുക്കങ്ങൾ വിലയിരുത്താനുള്ള യോഗത്തിൽ സന്നിഹിതരായി
അതെ സമയം ക്ഷേത്ര നടയിൽ നാലു മണിക്ക് വിവാഹം ആരംഭിച്ചാലും വിവാഹ രെജിസ്ട്രേഷൻ നടത്താൻ വധൂവരന്മാർ രണ്ടു മണിക്കൂർ കൂടി കാത്തിരിക്കണം, ക്ഷേത്ര നടയിൽ നഗര സഭ ആരംഭിച്ചിട്ടുള്ള വിവാഹ രെജിസ്ട്രേഷൻ കൗണ്ടർ ആറുമണി മുതലേ പ്രവർത്തനം തുടങ്ങുകയുള്ളൂ രെജിസ്ട്രേഷൻ നടത്താനായി വധൂ വരന്മാരും ബന്ധുക്കളും ക്ഷേത്ര നടയിൽ തന്നെ തമ്പടിക്കുന്നതിനാൽ അഭൂത പൂർവമായ തിരക്കാണ് രെജിസ്ട്രേഷൻ കൗണ്ടറിന് സമീപം ഉണ്ടാകുക . നഗര സഭയുടെ നിരുത്തരവാദ പരമായ സമീപനം കാരണം നൂറുകണക്കിന് പേരാണ് വല യുക
