Header 1

മികച്ച പൊതുപ്രവര്‍ത്തകനുള്ള പ്രവാസി കൂട്ടായ്മയുടെ അവാര്‍ഡ് അഭിലാഷ് വി ചന്ദ്രന് സമ്മാനിച്ചു

ദുബൈ : യുഎഇയിലെ ഗുരുവായൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഗുരുവായൂര്‍ എന്‍ ആര്‍ ഐ കുടുംബവും ഷാര്‍ജ കള്‍ച്ചറല്‍ സെന്ററും സംയുക്തമായി നല്‍കുന്ന മികച്ച പൊതുപ്രവര്‍ത്തകനുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം ഗുരുവായൂര്‍ നഗരസഭ 26-ാം വാര്‍ഡ് കൗണ്‍സിലര്‍ അഭിലാഷ് വി ചന്ദ്രന്‍ ഏറ്റുവാങ്ങി. യുഎഇ ദേശീയ ദിനാചരണത്തോടനുബന്ധിച്ച് ഷാര്‍ജ യൂണിവേഴ്‌സിറ്റി അല്‍ റാസി ഹാളില്‍ നടന്ന സല്യൂട്ട് യുഎഇ 2018 ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്. ഷാര്‍ജ ഔക്കാഫ് തലവന്‍ ഷെയ്ക്ക് അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ എം എ അഷ്‌റഫ് അലി, റിജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മൊഹിദ്ദീന്‍ തുടങ്ങിയര്‍ സംസാരിച്ചു. സാമൂഹ്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള എലൈറ്റ് അബുബക്കര്‍ ഹാജി മെമ്മോറിയല്‍ അവാര്‍ഡ്, ഷാര്‍ജ ബുക്ക് അതോറിറ്റി എക്‌സ്റ്റേര്‍ണല്‍ അഫയേഴ്‌സ് എക്‌സിക്യുട്ടീവ് മോഹന്‍കുമാറിനും ബിസിനസ്സ് രംഗത്തെ മികവിനുള്ള അവാര്‍ഡ് മുഹമ്മദ് ജാഫര്‍ മുസ്തഫയ്ക്കും സമ്മാനിച്ചു.

Above Pot