എ ഐ ടിയു സി ബഷീറിന്റ കുടുംബ ത്തിന് സഹായധനം വിതരണം ചെയ്തു

ഗുരുവായൂര്‍ : പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (എഐടിയുസി) ഗുരുവായൂര്‍ യൂണിറ്റിലെ പ്രവര്‍ത്തകനായിരുന്ന അന്തരിച്ച ബഷീര്‍ ചാവക്കാടിന്റെ കുടുംബത്തിന് സഹപ്രവര്‍ത്തകര്‍ സ്വരൂപിച്ച സഹായധനം നല്‍കി. കുട്ടികൃഷ്ണന്‍ സ്മാരക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ബഷീറിന്റെ ഭാര്യക്കും മകള്‍ക്കും സഹായം കൈമാറി. യൂണിയന്‍ അംഗങ്ങളായ ജയേന്ദ്രന്‍, വാസു എന്നിവര്‍ക്കുള്ള ചികിത്സാ സഹായവും നല്‍കി. യൂണിയന്‍ പ്രസിഡണ്ട് എന്‍ പി നാസര്‍ അധ്യക്ഷത വഹിച്ചു. എഐടിയുസി മണ്ഡലം പ്രസിഡണ്ട് കെ എ ജേക്കബ്, ടി കെ സുധീര്‍, കെ ആര്‍ ശശി എന്നിവര്‍ സംസാരിച്ചു