കടപ്പുറം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സ്കൂൾ

ചാവക്കാട് : കടപ്പുറം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സ്കൂൾ രണ്ടാം ഘട്ടം ആരംഭിച്ചു. അഞ്ചങ്ങാടി കുടുംബശ്രീ ഹാളിൽ നടന്ന ചടങ്ങ് കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീർ ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷാജിത, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഷംസിയ തൗഫീഖ്, മെമ്പർമാരായ എം.കെ.ഷൺമുഖൻ, നിത വിഷ്ണുപാൽ, റസിയ അമ്പലത്ത്, ശരീഫ കുന്നുമ്മൽ, ഷാലിമ സുബൈർ, ശ്രീബ രതീഷ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ മിഷൻ ട്രെയിനർ സൽമ ക്ലാസ്സെടുത്തു.

Astrologer