Above Pot

പത്താം ക്‌ളാസ് പാസാകുന്ന ആദ്യ കൃഷ്ണനാട്ടം പഠിതാവായ കെ.ആർ.രാഹുൽ ചരിത്രത്തിലേക്ക്

ഗുരുവായൂർ : പ്രാഥമിക വിദ്യാഭ്യാസം അന്യമായിരുന്ന ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം വിദ്യാർഥികളിൽ ആദ്യമായി പത്താം തരം പാസ്സായ ക്യഷ്ണനാട്ടം പാട്ട് വിഭാഗം ട്രെയിനി കെ.ആർ.രാഹുൽ ചരിത്രം കുറിച്ചു . ക്യഷ്ണനാട്ടം പഠിതാക്കൾക്ക് കൃഷ്ണനാട്ട പഠനത്തോടൊപ്പം സ്കൂൾ വിദ്യഭ്യാസവും നൽകുവാൻ മുൻ ഗുരുവായൂർ ദേവസ്വംമുൻ ഭരണസമിതി തീരുമാനം എടുത്തതിന്റെ അടിസ്ഥാനത്തിൽ ഏഴാം ക്‌ളാസുമുതൽ പഠനം ആരംഭിച്ച രാഹുൽ പത്താം തരം പാസായ ആദ്യ കൃഷ്ണനാട്ടം കലാകാരൻ ആയി മാറി. മുൻ ഗാമി കൾക്ക് ലഭിക്കാതിരുന്ന സൗഭാഗ്യമാണ് രാഹുലിന് ലഭിച്ചത് . ഏഴു മുതൽ 10 വയസു വരെയുള്ള കുട്ടികളെയാണ് ഗുരുകുല സമ്പ്രദായത്തിൽ ദേവസ്വം കൃഷ്ണാട്ടം പഠിപ്പിക്കുന്നത് . വേഷം , പാട്ട് വിഭാഗത്തിൽ 10 വർഷവും , ശുദ്ധ മദ്ദളം , തൊപ്പി മദ്ദളം ,ചുട്ടി എന്നിവയിൽ അഞ്ചു വർഷക്കാലവുമാണ് പഠനം .കൃഷ്ണനാട്ടം കളരിയിൽ എത്തി പെട്ടാൽ അതോടെ സ്‌കൂൾ വിദ്യാഭ്യാസവും അവസാനിക്കുമായിരുന്നു .
കുട്ടികൾക്കുള്ള പ്രാഥമിക വിദ്യാഭ്യാസം നിഷേധം ശിക്ഷാർഹ മാണെന്ന നിയമം വന്നതോടെയാണ് കൃഷ്ണാട്ടം പഠിതാക്കൾക്കും സ്‌കൂൾ വിദ്യഭ്യസം അനുവദിക്കാൻ ദേവസ്വം നിർബന്ധിതമായത് . അതിന്റെ അടിസ്ഥാനത്തിൽ കൃഷ്ണനാട്ടം വിദ്യാർത്ഥികൾക്ക് ദേവസ്വം സ്‌കൂളിൽ പ്രവേശനം നൽകി തുടങ്ങി .

First Paragraph  728-90