Header 1 = sarovaram
Above Pot

കൊലയാളി ആനക്ക് വേണ്ടി സമ്മർദ്ദ തന്ത്രവുമായി ആന ഉടമസ്ഥ സംഘം

തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇനി മെയ് 11 മുതൽ ഉത്സവങ്ങൾക്കും പൊതുവരിപാടികൾക്കും ആനകളെ നൽകില്ലെന്ന് ആന ഉടമകളുടെ സംഘടന. തൃശൂർ പൂരത്തിന് മറ്റ് ആനകളെയും വിട്ടു നൽകില്ല. മന്ത്രിതല യോഗത്തിൽ ഉണ്ടായ തീരുമാനം സർക്കാർ അട്ടിമറിച്ചു. ഉടമകൾ ആനക്കള പീഡിപ്പിച്ച് കോടികൾ ഉണ്ടാക്കുന്നുവെന്ന വനം മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്നും സംഘടന വ്യക്തമാക്കി.

ഉത്സവം നാടിന്‍റെ ആഘോഷമാണ്. ഉടമകൾക്ക് കാശുണ്ടാക്കുന്നതിനുള്ള മാർഗം മാത്രമല്ല ആനയെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക് പിൻവലിക്കും വരെ ബഹിഷ്കരണം തുടരുമെന്നും സംഘടന പറഞ്ഞു. വനംവകുപ്പ് ഉദ്യോസ്ഥർ വനം മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. സർക്കാർ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. വനം മന്ത്രിയുടെ തീരുമാനം നിരുത്തരവാദപരമാണ്. എല്ലാ ആന ഉടമകളും തീരുമാനത്തിൽ ഒന്നിച്ചു നിൽക്കുമെന്നും ആന ഉടമകളുടെ സംഘടന പറഞ്ഞു. പൂരത്തിൽ പങ്കാളിയായ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി വരുന്ന തെച്ചിക്കോട്ട് കാവ് രാമചന്ദ്രനാണ് തെക്കേ ഗോപുര നട തള്ളി തുറക്കാറ് . വർഷങ്ങളായി രാമചന്ദ്രനാണ് ഈ ചടങ്ങ് നിർവഹിച്ചു പോരുന്നത് . ഈ വർഷവും നെയ്തലക്കാവ് പൂരക്കമ്മറ്റി രാമചന്ദ്രനെ ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും. ആനയെ എഴുന്നള്ളിക്കുന്നതിന് അനുമതി നിഷേധിച്ചതാണ് ആന ഉടമകളെ പ്രകോപിപ്പിച്ചത് .

Astrologer

ഗുരുവായൂർ കോട്ടപ്പടി ചേമ്പാല കുളങ്ങര ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന് കൊണ്ട് വന്ന രാമചന്ദ്രൻ ഇടഞ്ഞ് രണ്ടു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു . രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത കൊമ്പന് ഒരു ചെറിയ ശബ്ദം പോലും ഭയപ്പാട് സൃഷ്ടിക്കുന്നുണ്ട് . ആനയുടെ പിറക് വശത്ത് നിന്ന് പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ടതിനെ തുടർന്ന് മുന്നോട്ട് കുതിച്ച ആനയുടെ കാൽച്ചുവട്ടിൽ പെട്ടാണ് രണ്ടു പേരും കൊല്ലപ്പെട്ടത് .തുടർന്നുള്ള പരിശോധനയിലാണ് ആനക്ക് ആജീവനാന്ത വിലക്ക് വീണത് . ഇതിന് മുൻപ് നിരവധി പേരെ ഈ കൊമ്പൻ കാലപുരിക്ക് അയച്ചതിനെ തുടർന്ന് ഉണ്ടായ വിലക്കുകൾ എല്ലാം മറികടക്കാൻ തെച്ചിക്കോട്ട് കാവ് ദേവസ്വ ത്തിന് കഴിഞ്ഞിരുന്നു.

.

Vadasheri Footer