ഗുരുവായൂര്‍ നെന്മിനി ബലരാമക്ഷേത്രത്തില്‍ അക്ഷയതൃത്രീയ ആഘോഷിച്ചു

">

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം കീഴേടമായ നെന്മിമി ബലരാമക്ഷേത്രത്തില്‍ ബലരാമ ജയന്തിയായ അക്ഷയതൃതീയ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ക്ഷേത്രത്തില്‍ രാവിലെ 5-ന് മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ നാരായണീയ പാരായണവും, തുടര്‍ന്ന് 7-ന് വിശേഷാല്‍ എഴുന്നെള്ളിപ്പും നടന്നു. രാവിലെ 11.30 മുതല്‍ ഭക്തജനങ്ങള്‍ക്കായി പിറന്നാള്‍ സദ്യയും നല്‍കി. .ഉച്ചതിരിഞ്ഞ് 3.30-ന് ഗുരുവായൂര്‍ വിമല്‍, ഗുരുവായൂര്‍ സേതു, മുരളി കലാനിലയം, അകമ്പടി വിജു, ഗുരുവായൂര്‍ ഷണ്‍മുഖന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആല്‍ത്തറമേളം അരങ്ങേറി. തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ശ്രീബലരാമക്ഷേത്രത്തിലേക്ക് ഭക്തിനിര്‍ഭരമായ എഴുന്നെള്ളിപ്പും, ഘോഷയാത്രയും, തുടര്‍ന്ന് ദേവസഹോദരസംഗമവും നടന്നു. ക്ഷേത്രനടയില്‍ പറനിറയ്ക്കല്‍, ദീപാരാധന, കേളി, തായമ്പക, വിശേഷാല്‍ വിളക്കെഴുന്നെള്ളിപ്പ് എന്നിവയും, രാത്രി ഗാനമേളയും അരങ്ങേറി

Leave a Reply

Your email address will not be published. Required fields are marked *

Sponsors