ഗുരുവായൂരിലെ ഹോട്ടലുടമകൾക്ക് ഫോസ്ടാക് ക്‌ളാസ് നടത്തി
ഗുരുവായൂര്‍: ഭക്ഷ്യസുരക്ഷാ നിലവാര നിയമപ്രകാരം ലൈസന്‍സ് എടുത്തിട്ടുള്ള ഹോട്ടല്‍ ഉടമകള്‍ക്ക്, ഹോട്ടല്‍ ആൻറ് റസ്‌റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഫോസ്ടാക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതിനുള്ള ക്ലാസ് ഫുഡ് സേഫ്റ്റി ജില്ല അസി: കമ്മീഷണര്‍ ജയശ്രി ഉദ്ഘാടനം ചെയ്തു. ഫുഡ്‌സേഫ്റ്റി നിയമപ്രകാരം ഫോസ്ടാക് സര്‍ട്ടിഫിക്കറ്റ് ലഭ്യമായിട്ടുള്ള ഒരുവ്യക്തി ഹോട്ടലുകളില്‍ ഉണ്ടാകേണ്ടതാണ്. ഗുരുവായൂരില്‍ നടന്ന ഏകദിന ക്ലാസ്, 43-ഹോട്ടലുടമകള്‍ക്ക് ദിവ്യാഭാസ്‌ക്കരന്‍ പരിശീലനം നല്‍കി. ഗുരുവായൂര്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ രാജീവ് സൈമണ്‍, പ്രസിഡണ്ട് ജി.കെ. പ്രകാശ്, സെക്രട്ടറി സി. ബിജുലാല്‍, എം. ശ്രീകുമാര്‍, ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത്, സുന്ദരന്‍നായര്‍, സി.എ. ലോകനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി.