Header 1 = sarovaram
Above Pot

ബാറിലെ മർദ്ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ കോട്ടപ്പടിയിലെ ബാറില്‍നടന്ന അടിപിടിയില്‍ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ആര്‍ത്താറ്റ് ചെമ്മണ്ണൂര്‍ വീട്ടില്‍ സൈമണ്‍ മകന്‍ ബിനീഷാണ് (32) തൃശ്ശൂര്‍ മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലിരിയ്‌ക്കേ വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടത്. ഇക്കഴിഞ്ഞ 19-ന് രാത്രി 10-നാണ് മദ്യപിച്ച ശേഷം ഉണ്ടായ തർക്കം ബാര്‍ വളപ്പില്‍ അടിപിടിയില്‍ കലാശിച്ചത്. മരണപ്പെട്ട ബിനീഷിന്, പുറമേ പരിക്കുകളില്ലെങ്കിലും, ആന്തരികാവയവങ്ങള്‍ക്കേറ്റ മര്‍ദ്ദനമാകാം മരണകാരണെന്ന് പോലീസ് സംശയിയ്ക്കുന്നു.

new consultancy

Astrologer

ഈ കേസുമായി ബന്ധപ്പെട്ട് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും, ആരേയും ഇതുവരെ കസ്റ്റഡിയിലെടുക്കുകയോ, അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. എങ്കിലും, പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായ് പോലീസ് അറിയിച്ചു. മരണപ്പെട്ട ബിനീഷ് ഒറ്റയ്ക്കായിരുന്നു. ബിനീഷിനെ മര്‍ദ്ദിച്ചവര്‍ ഒന്നില്‍ കൂടുതലുള്ളതായ് സംശയിയ്ക്കുന്നതായി ഗുരുവായൂര്‍ സി.ഐ: കെ.സി. സേതു പറഞ്ഞു

buy and sell new

Vadasheri Footer