Post Header (woking) vadesheri

പ്രതിഷേധം കനത്തു , വാടക വർധനയിൽ നിന്നും ഗുരുവായൂർ ദേവസ്വം പിൻ വാങ്ങി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ഓഡിറ്റോറിയം വാടക കൂട്ടിയ തീരുമാനം ഗുരുവായൂർ ദേവസ്വം പിൻവലിച്ചു. ഇന്ന് ചേർന്ന ദേവസ്വം ഭരണസമിതി യോഗത്തിൽ തീരുമാനം എടുത്തതായി ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്‌ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നിരക്ക് വർധനക്ക് എതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത് സംഘ പരിവാർ സംഘ ടനകൾ സമര പ്രഖ്യാപനം നടത്തിയതോടെ വിഷയം തെരുവിലേക്ക് വലിച്ചിഴക്കരുതെന്നു കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു

Srepathi

ഇടതു മുന്നണി നിയമിച്ച ഭരണ സമിതി ആണെങ്കിലും ഇതിന്റെ പഴി മുഴുവൻ മന്ത്രിക്കും സർക്കാരിനും എതിരെ ആകുമെന്ന് ബോധ്യം വന്ന മന്ത്രിയുടെ ഓഫീസ് അനാവശ്യ വിവാദം ഉണ്ടാക്കരുതെന്ന് ഭരണ സമിതിക്ക് കർശന നിർദേശം നല്കിയത്രെ. കോർപ്പറേറ്റ് മേഖലയിൽ നിന്നും വന്ന ഒരു ഭരണ സമിതി അംഗത്തിന്റെ പിടിവാശി ആയിരുന്നു നിരക്ക് ഇരട്ടിയാക്കാൻ കാരണമായത് . എന്നാൽ ഇതിനെ എതിർക്കേണ്ട സി പി ഐ അംഗവും ഇതിന് കൂട്ട് നിന്നതിൽ സി പി ഐ യിലും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു . .

മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനും വാടക പഴയ നിരക്കായ 5900 രൂപയായി തുടരും . ജനുവരി ഒന്നു മുതൽ പുതിയ നിരക്കായ 11,800 രൂപ അടച്ച് ഓഡിറ്റോറിയം ബുക്ക് ചെയ്‌തവരുടെ അധിക തുക തിരിച്ചു നൽകുമെന്ന് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് അറിയിച്ചു . അതെ സമയം സ്ലോട്ട് എടുത്ത് വൻ തുകക്ക് മറിച്ചു.നൽകുന്ന മാഫിയയെ നിയന്ത്രിക്കാൻ വേണ്ടിയാണു വാടക കുത്തനെ കൂട്ടിയതെന്ന് ചെയർ മാൻ അവകാശപ്പെട്ടു .

ഓഡിറ്റോറിയങ്ങളുടെ ബുക്കിങ് ഓൺലൈനിൽ ആക്കിയാൽ മാഫിയയെ നിയന്ത്രിക്കാൻ കഴിയുമെങ്കിലും ദേവസ്വത്തിലെ ചില ഉദ്യോഗസ്ഥരും ഈ മാഫിയയയുടെ ഭാഗമാണെന്നതിനാൽ അതിനും ഭരണ സമിതിക്ക് കഴിയുന്നില്ല

First Paragraph Jitesh panikar (working)