പൊലീസ് വാന്‍ തകർത്ത സംഭവത്തിൽ മഹിള മോർച്ച സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

">

ഗുരുവായൂർ: ഹർത്താൽ ദിനത്തിൽ പൊലീസ് വാൻ തകർത്ത സംഭവത്തിൽ മഹിള മോർച്ച സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. ബുധനാഴ്ച വൈകീട്ട് ഗുരുവായൂരിൽ സംഘപരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ മഞ്ജുളാൽ ജംക്ഷനിൽവെച്ച് പൊലീസ് വാൻ തകർത്ത കേസിൽ മഹിള മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. പി നിവേദിത, ആർ എസ് എസ് പ്രവർത്തകരായ ഗുരുവായൂർ മുരളി വിഹാറിൽ കരുമത്തിൽ മുരളി (33), ചാവക്കാട് പുന്ന കൈപ്പുള്ളി വീട്ടിൽ വിജയകൃഷ്ണൻ (33) എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്. മൂവരേയും റിമാൻറ് ചെയ്തു.സംഘം ചേർന്ന് പൊതുമുതൽ നശിപ്പിച്ചതിനാണ് കേസെന്ന് പൊലീസ് പറഞ്ഞു.അപ്രഖ്യപിത ഹർത്താനൽ നടത്തുകയും അതിനിടെ ബലമായി കടകളടപ്പിക്കുന്നത് തടയാൻ ശ്രമിച്ച ഗുരുവായൂർ ടെമ്പിൾ സി ഐ സി പ്രേമാനന്ദകൃഷ്ണനെ ആക്രമിച്ച കേസ്സിൽ7 പേരും റിമാന്റിലാണ്.അതിനിടെയാണ് സംസ്ഥാന നേതാവടക്കമുള്ളവർ പിടിയിലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors