Post Header (woking) vadesheri

പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സി.പി.എം ബ്രാഞ്ച് സെക്രട്ടറി റിമാന്‍ഡില്‍.

Above Post Pazhidam (working)

കോഴിക്കോട്: ശബരിമലയില്‍ യുവതി പ്രവേശിച്ചതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിവസം പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സി.പി.എം ബ്രാഞ്ച് സെക്രട്ടറി റിമാന്‍ഡില്‍. സി.പി.എം ബ്രാഞ്ച് സെക്രട്ടറി പന്നിമുക്ക് മാണിക്കോത്ത് അതുല്‍ ദാസിനെയാണ് റിമാന്‍ഡ് ചെയ്തത്. പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനായിരുന്നു അതുല്‍ ദാസ് ഉള്‍പ്പെടെയുള്ളവരുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.

Poonthanam
Rugmani 700-200

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, ഹര്‍‌ത്താല്‍ ദിവസം വൈകുന്നേരം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പേരാമ്ബ്ര ടൗണില്‍ പ്രകടനം നടത്തിയിരുന്നു. ഇതിനെ നേരിടാന്‍ ഡി.വൈ.എഫ്.ഐക്കാര്‍ സംഘടിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് വടകര-പേരാമ്ബ്ര റോഡില്‍ ഇവര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇതിനിടെയാണ് സമീപത്തെ ജുമാ മസ്ജിദിനും മുസ്ലീംലീഗ് ഓഫീസിന് നേരെയും കല്ലേറുണ്ടായത്.

Vasudev Inn

സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ദൃക്സാക്ഷികളുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ഡി.വൈ.എഫ്.ഐ മേഖല ഭാരവാഹികൂടിയാണ്.