ഹർത്താലിന്റെ മറവിൽ കോട്ടപ്പടിയിലെ ബാർ തകർത്തു , ആറു പേർ അറസ്റ്റിൽ

">

ഗുരുവായൂർ: ഹർത്താലിന്റെ മറവിൽ ബാർ ഹോട്ടൽ അടിച്ചു തകർത്തസംഭവത്തിൽ ആറ് ആർ എസ് എസ്സുകാരെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആർത്താറ്റ് സ്വദേശികളായ എഴുത്തുപുരക്കൽ സിബി (36), ഉങ്ങുങ്ങൽ സുധീഷ് (42), പനക്കൽ ബിന്ദുലാൽ (23), മുണ്ടന്തറ ഷാജു (27), വാഴപ്പുള്ളി ലിജീഷ് (26), ചരണിപറമ്പിൽ അഖിൽകുമാർ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോട്ടപ്പടി ഫോർട്ട്‌ഗേറ്റ് റെസ്റ്റോറന്റ് ആന്റ് ബാർ ഹോട്ടൽ ആണ് ഹർത്താൽ ദിവസം വൈകീട്ട് അ‍ഞ്ചോടെ തകർത്തത്. തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനെ മർദിക്കുകയും ചെയ്തിരുന്നു.സംഘത്തിലുണ്ടായിരുന്ന രണ്ടു പേർ ബാറിലെത്തി സംഘർഷമുണ്ടാക്കിയതിന് ബാറുടമ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൻറെ വൈരാഗ്യത്തിൽ ഹർത്താൽ മറയാക്കി ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Sponsors