Madhavam header
Above Pot

ഹരിനാമകീർത്തനത്തിന്റെ ആദ്യ ന്യത്താവിഷ്‌ക്കാരം ഗുരുവായൂരിൽ

ഗുരുവായൂർ : ഹരിനാമകീർത്തനത്തിന്റെ ആദ്യ ന്യത്താവിഷ്‌ക്കാരം ഗുരുവായൂരിൽ അരങ്ങേറും . ന്യത്തന്യത്യനാട്യസങ്കേതങ്ങളിലൂടെ അണിയിച്ചൊരുക്കിയ ഹരിനാമകീർത്തനത്തിന്റെ ന്യത്താവതരണം ഞായറാഴ്ച ഗുരുവായൂരപ്പന് സമർപ്പിക്കുമെന്ന് പ്രശസ്ത നർത്തകൻ ഡോ. സി വേണുഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നവംബർ 25 ന് രാവിലെ 9.30 ന് മേൽപത്തൂർ ഓഡിറ്റോറിയത്തിലാണ് ഒന്നര മണിക്കൂ ർ നീണ്ടു നിൽക്കുന്ന സോളോ ന്യത്തം അരങ്ങേറുക. ജയദേവകവികളുടെ അഷ്ടപദിയെ അടിസ്ഥാനപ്പെടുത്തി അഷ്ടപദിയാട്ടന്യത്തരൂപം ചിട്ടപ്പെടുത്തിയ കാലടി ശങ്കരാചാര്യ സർവ്വകലാശാലയിലെ ന്യത്തവിഭാഗം മേധാവിയായ പ്രശസ്ത നർത്തകനുമായ ഡോ സി വേണുഗോപാൽ സ്വന്തമായി ചിട്ടപ്പെടുത്തിയെടുത്ത ഹരിനാമകീർത്തനത്തിലെ 66 രാഗങ്ങളാണ് വേദിയിൽ അവതരിപ്പിക്കുന്നത്. ശാസ്തീയ ന്യത്തരൂപങ്ങൾക്ക അടിസ്ഥാനമായ ഗ്രന്ഥങ്ങൾ അനുശാസിക്കുന്ന രീതിയിൽ ചിട്ടപ്പെടുത്തിയെടുത്ത ന്യത്തരൂപത്തിൽ ഭരതനാട്യം,മോഹിനിയാട്ടം, കുച്ചുപ്പുടി,കേരളനടനം, കഥകളി തുടങ്ങിയവയുടെ ചുവടുകളെല്ലാം ഉൾചേർന്നാണ് ന്യത്തരൂപം ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Astrologer

ഗുരുവായൂരപ്പന് മുന്നിൽ സമർപ്പണമായി അവതരിപ്പിക്കുന്ന ന്യത്തരൂപം മറ്റൊരു വേദിയിൽ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സഹായധനം സ്വരൂപിക്കുന്നതിനായി അവതരിപ്പിക്കുന്നതിന് ആലോചനയുണ്ടെന്നും ഡോ. സി വേണുഗോപാൽ അറിയിച്ചു. വേദിയിൽ ഭാഗ്യലക്ഷ്മി വായ്പാട്ടും, നട്ടുവാങ്കം ബീന വേണുഗോപാലും മ്യദംഗം കലാമണ്ഡലം പ്രഭജിത്തും, വീണ ത്യശൂർ മുരളീകൃഷ്ണനും പുലാങ്കുഴൽ മുരളീ നാരായണനും പക്കമേളമൊരുക്കും. വാർത്താസമ്മേളനത്തിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് , ബാല ഉള്ളാട്ടിൽ എന്നിവരും പങ്കെടുത്തു

Vadasheri Footer