Header 1 vadesheri (working)

ജനമുന്നേറ്റ ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി

Above Post Pazhidam (working)

ഗുരുവായൂർ : കേരളത്തെ ഭ്രാന്താലയമാക്കാൻ ശ്രമിക്കുന്ന വർഗ്ഗിയതക്കെതിരെയും, ജന വിരുദ്ധ കേന്ദ്രനയങ്ങൾക്കെതിരെയും സി പി എം ഗുരുവായൂർ നിയോജകമണ്ഡലം ജനമുന്നേറ്റ ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി ജില്ലാ സെക്രട്ടറിയറ്റംഗം കെ.വി അബ്ദുൾ ഖാദർ എം.എൽ.എ ക്യാപ്റ്റനും, ഏരിയാസെക്രട്ടറി എം ക്യഷ്ണദാസ് വൈസ് ക്യാപ്റ്റനും ടി.എ ഹാരീസ് ബാബു മാനേജരുമായ സിപിഎം ഗുരുവായൂർ നിയോജക മണ്ഡലം ജാഥയ്ക്ക് ആവേശകരമായി സ്വീകരണമാണ് വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. ജാഥയുടെ രണ്ടാം ദിവസമായ വ്യാഴാഴ്ച തങ്ങൾപടിയിൽ നിന്ന് ആരംഭിച്ച് ഒരു മനയൂർ നോർത്ത്, പാലയൂർ, മുതുവട്ടൂർ , ഗുരുവായൂർ പടിഞ്ഞാറെ നട, കിഴക്കേനട , ചാമുണ്ടേശ്വരി , ചിറ്റാട്ടുകര തിരിവ് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഇരിങ്ങപ്പുറം മണിഗ്രാം സെന്ററിൽ സമാപിച്ചു. ഏങ്ങണ്ടിയൂർ പൊക്കുളങ്ങരയിൽ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥാണ് കാൽനട പ്രചരണജാഥ ഉദ്ഘാടനം ചെയ്തത്. ജാഥയുടെ മൂന്നാം ദിവസമായ വെള്ളിയാഴ്ച രാവിലെ 9 ന് ഇരിങ്ങപ്പുറം ക്യഷ്ണപിള്ള നഗറിൽ നിന്ന് ജാഥ ആരംഭിക്കും വിവിധ ഇടങ്ങളിൽ പ്രചാരണം നടത്തി വൈകീട്ട് വടക്കേക്കാട് മണികണ്‌ഠേശ്വരത്ത് സമാപിക്കും . ജനമുന്നേറ്റ യാത്ര 25 ഞായറാഴ്ച വൈകീട്ട് 6 ന് ചാവക്കാട് സെന്ററിൽ സമാപിക്കും

First Paragraph Rugmini Regency (working)