Madhavam header
Above Pot

ഗുരുവായൂരിലെ ആശ്രമ അധിപൻ ഗുരു ബാബ അറസ്റ്റിൽ

ഗുരുവായൂർ : ഗുരുവായൂരിലെ ആശ്രമ അധിപൻ ഗുരു ബാബ (സോമൻ )യെ വാറന്റ് കേസിൽ ഗുരുവായൂർ പോലിസ് അറസ്റ്റ് ചെയ്തു . മുല്ലശ്ശേരി സ്വദേശിനി അയ്യപ്പത്ത് മുളങ്ങിൽ വീട്ടിൽ രാജ ഗോപാലന്റെ ഭാര്യ വസന്ത 53 നൽകിയ കേസിൽ ആണ് അറസ്റ്റ് . രാജഗോപാലന്റെ കയ്യിൽ നിന്നും തട്ടിയടുത്ത രണ്ടു കോടി രൂപ തിരിച്ചു നല്കണമെന്ന് ആവശ്യപ്പെട്ടു ആശ്രമത്തിൽ ചെന്ന വസന്തയെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാരോപിച്ചു മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു . ഈ കേസിൽ കോടതിയിൽ നിന്ന് സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടർന്ന് വാറണ്ട് അയക്കുകയായിരുന്നു . ഗുരുബാബക്കെതിരെ നിരവധി പേർ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ടത്രെ .

Vadasheri Footer