Header

ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവതിയുടെ മ്യതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച് ഭര്‍ത്യവീട്ടുകാര്‍ മുങ്ങി

ചാവക്കാട് : ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവതിയുടെ മ്യതദേഹം
ആശുപത്രിയില്‍ ഉപേക്ഷി ച്ച് ഭര്‍ത്യവീട്ടുകാര്‍ മുങ്ങി. ചേറ്റുവ
ചാന്തുവീട്ടില്‍ ബഷീര്‍ മകള്‍ ഫാത്തിമ്മ എന്ന സജന (22) യുടെ
മ്യതദേഹമാണ് ഭര്‍ത്യവീട്ടുകാര്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചത്.
ഗുരുവായൂര്‍ ഇരിങ്ങപ്പുറം കറുപ്പം വീട്ടില്‍ റഷീദാണ്
സജനയുടെ ഭര്‍ത്താവ്. ശനിയാഴ്ച വൈകീട്ട് മൂന്നു മണിക്കാണ്
തലകറങ്ങിയതാണന്നു പറഞ്ഞ് സജനയെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍
എത്തിച്ചത് .

ആശുപത്രിയിൽ എത്തുമ്പോൾ സജന മരണപ്പെട്ടിരുന്നു. മരണപ്പെട്ട വിവരം
ഡോക്ടര്‍ പറഞ്ഞപ്പോള്‍ മ്യതദേഹം കൊണ്ടുപോകാനുള്ള ശ്രമം ഭര്‍ത്യ
വീട്ടുകാര്‍ നടത്തി. എന്നാല്‍ കഴുത്തില്‍ പാടുള്ളതിനാല്‍ ഡോക്ടര്‍
മ്യതദേഹം വിട്ടുകൊടുക്കാതെ ഗുരുവായൂർ പോലീസ് സ്റ്റേഷനില്‍
വിവരം അറിയിക്കുകയായിരുന്നു. പോലീസിനെ വിളിച്ചതോടെ
ഭര്‍ത്യ വീട്ടുകാര്‍ സ്ഥലം വിട്ടു. ഭര്‍ത്യ
വീട്ടിലെ പീഡനമാണ് മകളുടെ മരണത്തിനുകാരണമെന്ന് പി താവ്
മൊഴി നൽകിയിട്ടുണ്ട് .യുവതിയുടെ പിതാവിന്‍റെ മൊഴിയുടെ
അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തു
ഞായറാഴ്ച ആര്‍ ഡി ഒയുടെ നേതൃത്വത്തിൽ ഇക്വസ്റ്റ് നടത്തും

.

നാലുവര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.
റഷീദ് മദ്യപാനസ്വഭാവിയായിരുന്നു എന്ന് പറയുന്നു. റഷീദും,
ഭര്‍ത്യമാതാവും സജനയെ പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍
ആരോപിച്ചു . . ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക്
ഭര്‍ത്യവീട്ടില്‍ പ്രശ്നങ്ങള്‍ നടന്നിരുന്നതായി സജന വീട്ടുകാരെ
അറിയിച്ചിരുന്നു തന്റെ അടുത്തേക്ക് മാതാവിനെ പറഞ്ഞയക്കാൻ പിതാവിനോട് പറഞ്ഞേൽപിച്ചു
വൈകീട്ട് മകളുടെ അടുത്ത്‌ എത്താമെന്ന് വീട്ടുകാർ ഉറപ്പു നൽകിയിരുന്നു
. ഇതിനിടയിലാണ്
മൂന്നര മണിയോടെ മകളുടെ മരണ വിവരം രക്ഷിതാക്കള്‍
അറിയുന്നത്. ഭര്‍ത്യ വീട്ടിലെ പീഡനം സഹിക്കാതെ സജന
ആത്മഹത്യ ചെയ്തതാകും എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

Astrologer