Madhavam header
Above Pot

ഗുരുവായൂരിലെ കുടിവെള്ള വിതരണത്തിൽ മലിനജലം , പ്രതിഷേധവുമായി ജനം ജല അതോറിറ്റി ആഫീസിലേക്ക് ഇരച്ചു കയറി

ഗുരുവായൂർ : ഗുരുവായൂരിൽ ജല അതോറിറ്റി വിതരണം ചെയ്യുന്ന കുടി വെള്ളത്തിൽ സെപ്റ്റിക് ടാങ്ക് മാലിന്യം കയറിയെന്നാരോപിച്ച് പ്രതിഷേധവുമായി നാട്ടുകാർ ജല അതോറിറ്റി ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘർഷാവസ്ഥക്കിടയായി. അങ്ങാടിത്താഴം, ചക്കംകണ്ടം മേഖലകളിൽ കുട്ടികളടക്കം നിരവധി പേർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിട്ടുമുണ്ട്. അമൃത് പദ്ധതിയുടെ കാന നിർമ്മാണത്തിനിടെ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് മലിന ജലം കുടി വെള്ള പൈപ്പ് ലൈനിൽ കയറിയത്. ഇതേ തുടര്‍ന്ന് നഗരസഭ പരിധിയിൽ ജല അതോറിറ്റിയുടെ കുടിവെള്ളം ഉപയോഗിക്കരുതെന്ന് ജാഗ്രത നിർദേശം നൽകി

chakkamkandam drinking water

Astrologer

. വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് മേഖലയിലെ കുടിവെള്ളത്തിന് രൂക്ഷമായ ഗന്ധം അനുഭവപ്പെട്ട് തുടങ്ങിയത്. ശേഖരിച്ച് വച്ച വെള്ളത്തിനടിയിൽ മഞ്ഞ കളറിൽ അഴുക്ക് അടിയുന്നുമുണ്ടായിരുന്നു. ചക്കംകണ്ടം, അങ്ങാടിത്താഴം മേഖലകളിൽ ഉള്ളവർക്ക് വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം മാത്രമാണ് ഏക ആശ്രയം. വെള്ളം കുടിച്ച പലർക്കും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് നഗരസഭയിലും ജല അതോറിറ്റിയിലും പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു . ഇതേ തുടർന്ന് മലിനജലവുമായി നാട്ടുകാർ വാട്ടർ അതോറിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തുകയായിരുന്നു. കൈകുഞ്ഞുങ്ങളുമായി സ്ത്രീകളടക്കം അമ്പതോളം പേരടങ്ങിയ സംഘത്തെ വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു.

വാട്ടർ അതോറിറ്റി അധികൃതരമായി സംസാരിക്കാൻ അവസരം നൽകണമെന്ന് സമരക്കാർ അറിയിച്ചെങ്കിലും പോലീസ് തയ്യാറായില്ല. ഇതേ തുടർന്ന് യുവാക്കളുടെ സംഘം വാട്ടർ അതോറിറ്റി ഓഫീസിലേക്ക് ഇരച്ച് കയറുകയായിരുന്നു. പോലീസും സമരക്കാരും തമ്മിൽ ഏറെ നേരം സംഘര്‍ഷ സാധ്യത നിലനിന്നു. സംഭവത്തിൽ അടിയിന്തി ര നടപടി സ്വീകരിക്കാമെന്ന് വാട്ടർ അതോറിറ്റി എ.ഇ.ഒ. സി.എം.മനസ്വിനി സമരക്കാരെ അറിയിച്ചു. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് വാട്ടർ അതോറിറ്റി വാഹനങ്ങളിൽ കുടിവെള്ളം എത്തിച്ച് നൽകാമെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതോടെയാണ് സമരക്കാർ പിരിഞ്ഞുപോയത്.

ഭൂമിക്കടിയിൽ പതീറ്റാണ്ടുകൾ മുൻപ് സ്ഥാപിച്ച കുടി വെള്ള പൈപ്പുകൾ ഏതിലെ യൊക്കെയാണ് കടന്നു പോകുന്നതെന്ന് കൃത്യമായ ഒരു ധാരണയും വാട്ടർ അതോറിറ്റിക്കോ , നഗര സഭക്കോ ഇല്ല .അതിനാൽ തന്നെ എവിടെയാണ് പൈപ്പ് പൊട്ടിയിട്ടുള്ളതെന്ന് കണ്ടെത്തുക പ്രയാസകരവുമാണ് .അതുകൊണ്ട് പൊട്ടിയ പൈപ്പ് മാറ്റി ജലവിതരണം എന്ന് നടത്താൻ കഴിയുമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർക്ക് ഒരു രൂപവുമില്ല . ഗുരുവായൂരിലെ കിണറു വെള്ളം വർഷങ്ങൾക്ക് മുൻപേ മലിനപ്പെട്ടതാണ് . വാട്ടർ അതോറിറ്റി കൂടി ജലവിതരണം നിറുത്തി വച്ചാൽ ഫ്ലാറ്റുകളിൽ അടക്കമുള്ള താമസക്കാർ കുടിവെള്ളത്തിന് എന്ത് ചെയ്യുമെന്ന് ഒരു ധാരണയുമില്ല .

Vadasheri Footer