നൈമിഷാരണ്യത്തിലെ ശ്രീമദ് ഭാഗവത തത്ത്വസമീക്ഷാ സത്രം 21 മുതൽ

">

ഗുരുവായൂര്‍: പാർ ളിക്കാട് തച്ചനാത്ത് കാവ് നൈമിഷാരണ്യത്തിലെ 17-ാമത് ശ്രീമദ് ഭാഗവത തത്ത്വസമീക്ഷാ സത്രവേദിയില്‍ പ്രതിഷ്ഠിക്കാനുളള ശ്രീകൃഷ്ണ വിഗ്രഹം തിങ്കളാഴ്ച ഗുരുവായൂരില്‍ നിന്ന് പുറപ്പെടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭാഗവത സത്രവേദിയായ പാർളിക്കാട് തച്ചനാത്ത് കാവ് നൈമിഷാരണ്യത്തിലേയ്ക്കുള്ള ഭക്തിഘോഷയാത്രയ്ക്ക്, ഡിസംബര്‍ 17-രാവിലെ 8-ന് ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ നിന്ന്തുടക്കമാകും.

രാവിലെ 7-ന് കിഴക്കേ നടയില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി മോഹന്‍ദാസ് ശ്രീകൃഷ്ണ വിഗ്രഹത്തില്‍ ഹാരാര്‍പ്പണം നടത്തും. ക്ഷേത്രം ഊരാളനും, ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ദീപം കൊളുത്തി ദീപാരാധന നടത്തും. തുടര്‍ന്ന് ചൈതന്യ രഥയാത്രയ്ക്ക് തുടക്കമാകും. ഘോഷയാത്രയ്ക്ക് 60-ല്‍ പരം ക്ഷേത്രങ്ങളില്‍ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ശ്രീമദ് ഭാഗവത തത്ത്വ സമീക്ഷാ സത്രത്തിന് ഡിസംബര്‍ 21-ന് തുടക്കം കുറിക്കും. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഭാഗവത സത്രം, 30-ന് സമാപിക്കും.

സത്രവേദിയില്‍ രാവിലെ 4-മുതല്‍ 8.30 വരെ ഗണപതി ഹോമം, വിഷ്ണു സഹസ്ര നാമജപം, വേദ പാരായണം, വിശേഷാല്‍പൂജ, ഭാഗവതമൂലം പാരായണം എന്നിവ നടക്കും. 37-ലേറെ സന്യാസി, പണ്ഡിത ശ്രേഷ്ഠന്മാര്‍ ഭാഗവതനിധി പകര്‍ന്ന് നല്‍കുതിന് നേത്യത്വം നല്‍കും. എല്ലാ ദിവസവും സ്വാമി ഭൂമാനന്ദതീര്‍ത്ഥജി മഹാരാജ് നയിക്കുന്ന നാമസങ്കീര്‍ത്തന പരിക്രമവും ഉണ്ടായിരിക്കും. ഡിസംബര്‍ 26-ന് 8000-ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന വിഷ്ണുസഹസ്രനാമജപം നടക്കും. സത്രം ഹാളിന് സ്ഥിരം വേദി നിര്‍മ്മിക്കുതിനുള്ള സാങ്കേതികാനുമതി ലഭിച്ചതായും, ജനുവരിയില്‍ തന്നെ നിര്‍മ്മാണം ആരംഭിക്കുവാന്‍ കഴിയുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സാധു പത്മനാഭന്‍ നമ്പൂതിരി, ഭാസ്‌കരന്‍ കൊടകരെ, ബാബുരാജ് കേച്ചേരി, ഉണ്ണികൃഷ്ണന്‍ ഇരുനിലംകോട് എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors